Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂര്യകാന്തി എണ്ണ ഉൽപാദിക്കുന്നവർക്ക് കയറ്റുമതിയുടെ കാര്യം അറിയില്ല; കൊച്ചിയിലെ ജോസ് ജോർജിന്റെ ട്രേഡ് ഇന്റർനാഷനൽ എക്‌സ്‌പോർട്ടിങ് കമ്പനിക്ക് 59 കോടി വന്നതിൽ സർവ്വത്ര ദുരൂഹത

സൂര്യകാന്തി എണ്ണ ഉൽപാദിക്കുന്നവർക്ക് കയറ്റുമതിയുടെ കാര്യം അറിയില്ല; കൊച്ചിയിലെ ജോസ് ജോർജിന്റെ ട്രേഡ് ഇന്റർനാഷനൽ എക്‌സ്‌പോർട്ടിങ് കമ്പനിക്ക് 59 കോടി വന്നതിൽ സർവ്വത്ര ദുരൂഹത

കൊച്ചി : സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യുന്ന കൊച്ചിയിലെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കു ബൾഗേറിയയിലെ കമ്പനി 59 കോടി രൂപ നിക്ഷേപിച്ച കേസിൽ എളമക്കര സ്വദേശി ജോസ് ജോർജിന്റെ ട്രേഡ് ഇന്റർനാഷനൽ എക്‌സ്‌പോർട്ടിങ് കമ്പനി സംശയ നിഴലിൽ.

അതിനിടെ സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്തതായി ട്രേഡ് ഇന്റർനാഷനൽ കമ്പനി വ്യാജരേഖ നിർമ്മിച്ചതായുള്ള കേസിൽ കേരള പൊലീസ് അന്വേഷണം തുടങ്ങി. കൊച്ചി ഹാർബർ പൊലീസാണ് അന്വേഷിക്കുന്നത്. ഇതിനൊപ്പം എൻഫോഴ്‌സ്‌മെന്റും അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റംസും ആദായ നികുതി വകുപ്പും കമ്പനിയെ നിരീക്ഷിക്കുന്നുണ്ട്.

സൂര്യകാന്തി എണ്ണ നൽകുമെന്നു കൊച്ചിയിലെ കമ്പനി അവകാശപ്പെട്ട തമിഴ്‌നാട്ടിലെ കാളീശ്വരി ഭക്ഷ്യ എണ്ണ ഉൽപാദക കമ്പനി ഇക്കാര്യം നിഷേധിച്ചു. ബൾഗേറിയയിലെ കമ്പനിയുമായി ബന്ധപ്പെട്ട ഭക്ഷ്യ എണ്ണ ഇടപാടിനെപ്പറ്റി അറിയില്ലെന്നാണു തമിഴ്‌നാട് കമ്പനി അധികാരികളുടെ മൊഴി. ഇതോടെയാണ് ട്രേഡ് ഇന്റർനാഷനൽ എക്‌സ്‌പോർട്ടിങ് കമ്പനി വിവാദത്തിലാകുന്നത്.

എന്തിനു വേണ്ടിയാണു ബൾഗേറിയയിലെ കമ്പനി കൊച്ചിയിലെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് 59 കോടി രൂപ മാറ്റിയതെന്നു കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമം തുടങ്ങി. ഈ തുകയിൽ 30 കോടി രൂപ മറ്റ് അക്കൗണ്ടുകളിലേക്കു ജോസ് ജോർജ് മാറ്റിയതായി അന്വേഷണസംഘം കണ്ടെത്തി. ഈ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്കു നിർദ്ദേശം നൽകി. സാമ്പത്തിക ഇടപാടുകൾക്കു ദേശവിരുദ്ധ സ്വഭാവമുണ്ടോയെന്നു ദേശീയ അന്വേഷണ ഏജൻസി പരിശോധിക്കും.

പണം നിക്ഷേപിച്ച ബൾഗേറിയൻ കമ്പനിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ രാജ്യാന്തര പൊലീസ് സേനയായ ഇന്റർപോളിന്റെ സഹായം തേടും. ഇവരുടെ കയറ്റിറക്കുമതി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസ് വിഭാഗം ശേഖരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP