Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത് എത്തിയത് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ്; മറിച്ച് ആളാവാൻ വേണ്ടിയല്ല; ശ്രീജിത്തിന് പിന്തുണയുമായി ജോയ് മാത്യു രംഗത്ത്

കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത് എത്തിയത് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ്; മറിച്ച് ആളാവാൻ വേണ്ടിയല്ല; ശ്രീജിത്തിന് പിന്തുണയുമായി ജോയ് മാത്യു രംഗത്ത്

തിരുവനന്തപുരം: അനുജന്റെ മരണത്തിന്റെ കാരണക്കാരെ കണ്ടെത്തുന്നതിനു വേണ്ടി കഴിഞ്ഞ രണ്ടു വർഷമായി സെക്രട്ടറിയേറ്റിൽ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യുവും രഗത്തെത്തി,

കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത് എത്തിയത് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണെന്നും മറിച്ച് ആളാവാൻ വേണ്ടിയല്ലെന്നും ജോയ് മാത്യു പറഞ്ഞു. ശ്രീജിത്ത് നേരത്തെ സമരം ചെയ്തപ്പോൾ ഈ വഴി കടന്നു പോയിട്ടുണ്ട്. അന്ന് ഈ സമരം ശ്രദ്ധിച്ചിരുന്നില്ല. അത് തന്റെ തെറ്റാണെന്നും ജോയ് മാത്യു പറഞ്ഞു.

ശ്രീജിത്തിന്റെ അനുജൻ ശ്രീജീവ് 2014 മെയ് 19ന് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മരിക്കുന്നത്. മർദിച്ചും വിഷം കൊടുത്തും പൊലീസുകാർ കൊന്നതാണെന്ന് പൊലീസ് കംപ്ലയിന്റസ് അഥോറിറ്റി കണ്ടെത്തി. ഇവർക്കെതിരെ വകുപ്പ് തലനടപടിക്കൊപ്പം ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിച്ച് കുറ്റപത്രം നൽകണമെന്നും അഥോറിറ്റി നിർദേശിച്ചിരിന്നു. എന്നാൽ നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് അനുജന് നീതി ആവശ്യപ്പെട്ട് ശ്രീജിത്ത് സമരം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP