Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈവശരേഖ നൽകാത്തതിനാൽ ഐഎവൈ സ്‌കീമിൽ 400 വീടുകളുടെ നിർമ്മാണം മുടങ്ങി: ജോയ്‌സ് ജോർജ് എംപി

ഇടുക്കി: റവന്യൂ ഉദ്യോഗസ്ഥർ കൈവശാവകാശരേഖ നൽകാൻ തയാറാകത്തതിനാൽ നാനൂറിലധികം വീടുകളുടെ നിർമ്മാണം മുടങ്ങിയെന്ന് ജോയ്‌സ് ജോർജ് എംപി പറഞ്ഞു. കേന്ദ്ര പദ്ധതിയായ ഇന്ദിരാ ആവാസ് യോജന ഭവന നിർമ്മാണ പദ്ധതിയിലാണ് ഈ ദുരവസ്ഥ. കലക്ടറേറ്റിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കവെയാണ് എംപിയുടെ പരാമർശം.

വർഷങ്ങളായി കൈവശമുള്ള മൂന്ന് സെന്റ് സ്ഥലത്തിന് താൽക്കാലിക രേഖകൾ പോലും നൽകാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥ നിലപാട് അംഗീകരിക്കാനാകില്ല. കലക്ടർ ഉൾപ്പെടെയുള്ള റവന്യൂ അധികാരികൾ ഇക്കാര്യത്തിൽ നിലപാട് തിരുത്തണമെന്നും എംപി ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP