Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ ഒരു പുരുഷന് 1.2 ഭാര്യമാർ! ഇന്ത്യയിൽ ആകെ 66 ലക്ഷം ഭാര്യമാർ കൂടുതൽ; നിയമവിരുദ്ധമായിട്ടും 15 വയസ്സിൽ താഴെയുള്ള 18 ലക്ഷം പെൺകുട്ടികൾ വിവാഹിതർ; സെൻസസ് രേഖകൾ കഥപറയുന്നു

കേരളത്തിലെ ഒരു പുരുഷന് 1.2 ഭാര്യമാർ! ഇന്ത്യയിൽ ആകെ 66 ലക്ഷം ഭാര്യമാർ കൂടുതൽ; നിയമവിരുദ്ധമായിട്ടും 15 വയസ്സിൽ താഴെയുള്ള 18 ലക്ഷം പെൺകുട്ടികൾ വിവാഹിതർ; സെൻസസ് രേഖകൾ കഥപറയുന്നു

പെൺകുട്ടികളെ കിട്ടാനില്ല.. പെൺകുട്ടികളെ കിട്ടാനില്ല.. എന്ന് വിവാഹമാലോചിക്കുന്ന പലരും പരാതി പറഞ്ഞ് നടക്കുന്നത് കാണാം. എന്നാൽ കേരളത്തിൽ ഒരു പുരുഷന് 1.2 ഭാര്യമാരുണ്ടെന്നും ഇന്ത്യയിൽ ആകെ 66 ലക്ഷം ഭാര്യമാർ കൂടുതലുണ്ടെന്നുമാണ് പുതിയ സെൻസസ് രേഖകൾ വെളിപ്പെടുത്തുന്നത്. നിയമം മൂലം കർക്കശമായ വിലക്കേർപ്പെടുത്തിയിട്ടും ഇന്ത്യയിൽ 15 വയസ്സിൽ താഴെയുള്ള 18 ലക്ഷം പെൺകുട്ടികൾ വിവാഹിതരാണെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളും സെൻസസ് രേഖകൾ പുറത്ത് വിട്ടിട്ടുണ്ട്.

വിവാഹിതരായതിന് ശേഷം ഭാര്യമാരെ ഇവിടെ നിർത്തി വിദേശത്ത് പോകുന്ന പുരുഷന്മാരുടെ എണ്ണവും ബഹുഭാര്യാത്വത്തിൽ ഭാഗഭാക്കാകുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ച് വരികയാണെന്നും കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യത്തെ സെൻസസ് കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് 15 വയസ്സിൽ താഴെ വിവാഹതരായവരുടെ എണ്ണം വർധിച്ച് 18 ലക്ഷമായിത്തീർന്നതായി വ്യക്തമായിരിക്കുന്നത്. 1.2 ബില്യൺ ജനസംഖ്യയിൽ 580 ദശലക്ഷവും വിവാഹിരാണെന്നാണ് സെൻസസ് വെളിപ്പെടുത്തുന്നത്. ഇതിൽ 293 ദശലക്ഷം പേർ സ്ത്രീകളാണെങ്കിൽ 287 ദശലക്ഷമാണ് പുരുഷന്മാരുടെ എണ്ണം.

പ്രവാസത്തിന്റെ സ്വാധീനം വ്യക്തമാക്കാൻ ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കും ലഭ്യമായിട്ടുണ്ട്. ഇതനുസരിച്ച് കേരളമാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നതെന്ന് കാണാം. ഇതനുസരിച്ച് ഇവിടെ വിവാഹിതനായ ഒരു പുരുഷന് 1.13 ഭാര്യമാരുണ്ട്..!!. ഇക്കാര്യത്തിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ ഉത്തർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ്, ബിഹാർ എന്നിവ നിലകൊള്ളുന്നു. ഇവിടങ്ങളിൽ ഇതിന്റെ അനുപാതം 1.04 മുതൽ 1.07 വരെയാണ്. ഈ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രവാസം ഏറ്റവും കൂടുതലുള്ളതെന്നാണിത് വ്യക്തമാക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ വിവാഹിതരായ പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടേതിനേക്കാൾ കൂടുതലാണ്.

വിവാഹപ്രായത്തിന്റെ കാര്യത്തിലും സ്ത്രീപുരുഷന്മാർ തമ്മിൽ കാര്യമായ അന്തരം നിലനിൽക്കുന്നതായി കാണാം. അതായത് 20 വയസ്സിനു 24 വയസ്സിനുമിടയിൽ രാജ്യത്തെ 69 ശതമാനം സ്ത്രീകളും വിവാഹിതരാകുന്നുവെങ്കിൽ 30 ശതമാനം പുരുഷന്മാർ മാത്രമെ ഈ പ്രായത്തിനിടയ്ക്ക് വിവാഹിതരാകുന്നുള്ളൂ. 15 വയസ്സിന് താഴെ വിവാഹിതരായ 18 ലക്ഷം പേരിൽ 3 ലക്ഷം പേർക്കും രണ്ട് കുട്ടികൾ ജനിച്ചതായും സെൻസസ് സമയത്ത് കണ്ടെത്തിയിരിക്കുന്നു. 7.8 ലക്ഷം കുട്ടികളും ജനിച്ചിരിക്കുന്നത് അവരുടെ അമ്മമാർക്ക് 15 വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ്.

ഇതിൽ 56,000 പേർ മരിക്കുകയും ചെയ്തു. 10 വയസ്സിനും 15 വയസ്സിനുമിടെ വിവാഹിതരാകുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ മുമ്പിൽ രാജസ്ഥാനാണ്. ഇവിടെ ഈ പ്രായത്തിലുള്ള 40 ലക്ഷം പെൺകുട്ടികളിൽ 4 ശതമാനം പേരും വിവാഹിതരാണ്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, എന്നിവയാണ് ഇക്കാര്യത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ നിലകൊള്ളുന്നത്. ഇവിടങ്ങളിൽ ഈ പ്രായത്തിലുള്ള 3 ശതമാനം പെൺകുട്ടികളും വിവാഹിതകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP