Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിന്നോക്ക വിഭാഗ കമ്മീഷനുമായി സമുദായ സംഘടനകൾ സഹകരിക്കണം; കേരളത്തിൽ ഉദ്യോഗസംവരണത്തിനുള്ള ഒ.ബി.സി പട്ടികയും വിദ്യാഭ്യാസ സംവരണത്തിനുള്ള എസ്.ഇ.ബി.സി പട്ടികയും വിശദമായി പഠിച്ച് അപാകതകൾ പരിഹരിച്ച് ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്മീഷനെന്ന് ജസ്റ്റിസ് ജി. ശിവരാജൻ

പിന്നോക്ക വിഭാഗ കമ്മീഷനുമായി സമുദായ സംഘടനകൾ സഹകരിക്കണം; കേരളത്തിൽ ഉദ്യോഗസംവരണത്തിനുള്ള ഒ.ബി.സി പട്ടികയും വിദ്യാഭ്യാസ സംവരണത്തിനുള്ള എസ്.ഇ.ബി.സി പട്ടികയും വിശദമായി പഠിച്ച് അപാകതകൾ പരിഹരിച്ച് ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്മീഷനെന്ന് ജസ്റ്റിസ് ജി. ശിവരാജൻ

കൊച്ചി: പിന്നോക്ക സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ശുപാർശകൾ സമർപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന പിന്നോക്ക വിഭാഗ കമ്മീഷനുമായി സമുദായ സംഘടനകൾ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് ചെയർമാൻ ജസ്റ്റിസ് ജി. ശിവരാജൻ. തൊഴിൽ, പ്രൊഫഷണൽ കോളേജ് പ്രവേശനം തുടങ്ങിയവയിൽ പിന്നോക്ക പ്രാതിനിധ്യവും പരാതികളും സംബന്ധിച്ച തെളിവെടുപ്പിനായി കമ്മീഷൻ നടത്തിയ സിറ്റിങുകളിൽ സംഘടനകളുടെ സാന്നിധ്യം നാമമാത്രമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എറണാകുളം ഗസ്റ്റ് ഹൗസിൽ സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ ഇന്നലെ നടത്തിയ സിറ്റിങിൽ പരാതികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ്. ജി. ശിവരാജൻ. സുപ്രീം കോടതി നിർദ്ദേശ പ്രകാരം രൂപീകരിക്കപ്പെട്ട കമ്മീഷന്റെ ശുപാർശകൾ സംസ്ഥാന സർക്കാർ അംഗീകരിച്ച് നടപ്പാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

സമുദായങ്ങളുടെ ആവശ്യങ്ങൾ കമ്മീഷൻ മുമ്പാകെ മതിയായ രീതിയിൽ പ്രതിനിധാനം ചെയ്ത് അവതരിപ്പിക്കാൻ സംഘടനകൾ തയാറാകുന്നില്ല. കേരളത്തിൽ ഉദ്യോഗസംവരണത്തിനുള്ള ഒ.ബി.സി പട്ടികയും വിദ്യാഭ്യാസ സംവരണത്തിനുള്ള എസ്.ഇ.ബി.സി പട്ടികയും വിശദമായി പഠിച്ച് അപാകതകൾ പരിഹരിച്ച് ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്മീഷൻ. ഈ ഘട്ടത്തിലെങ്കിലും സംഘടനകൾ തങ്ങളുടെ നിലപാടുകൾ കൃത്യമായി മുന്നോട്ടുവയ്ക്കേണ്ടതാണെന്ന് ചെയർമാൻ പറഞ്ഞു.

പിന്നോക്ക വിഭാഗ സംവരണപ്രകാരം തൊഴിൽ ലഭിക്കുന്ന വ്യക്തിയുടെ കുടുംബത്തെ ക്രീമിലെയർ വിഭാഗത്തിൽ പെടുത്തണമെന്ന സാംസ്കാരിക സാഹിതി പ്രസിഡന്റ് സി.ടി. സെബാസ്റ്റ്യന്റെ നിവേദനം നിയമപരമായി നിലനിൽക്കില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്കും പിന്നോക്ക ജാതികൾക്കുമുള്ള വികസന പദ്ധതികൾ നവീകരിക്കണമെന്നുള്ള സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ നിവേദനം പരിഗണിച്ച കമ്മീഷൻ നിലവിലുള്ള പദ്ധതികൾ പ്രയോജനപ്പെടുത്താനും ഇതു സംബന്ധിച്ച് സമുദായാംഗങ്ങൾക്ക് അറിവ് നൽകാനും തയാറാകണമെന്ന് അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP