Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നവതിയുടെ നിറവിൽ ആഘോഷങ്ങളില്ലാതെ ജസ്റ്റിസ് ഫാത്തിമാ ബീവി; പിറന്നാൾ ദിനം ചിലവഴിച്ചത് പത്തനംതിട്ടയിലെ അണ്ണാവീട്ടിൽ ചുരുക്കം ചില ബന്ധുക്കളോടൊപ്പം

നവതിയുടെ നിറവിൽ ആഘോഷങ്ങളില്ലാതെ ജസ്റ്റിസ് ഫാത്തിമാ ബീവി; പിറന്നാൾ ദിനം ചിലവഴിച്ചത് പത്തനംതിട്ടയിലെ അണ്ണാവീട്ടിൽ ചുരുക്കം ചില ബന്ധുക്കളോടൊപ്പം

പത്തനംതിട്ട: ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സുപ്രധാന ഏടിന്റെ പേരാണ് ജസ്റ്റിസ് ഫാത്തിമ ബീവിയുടേത്. സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി എന്ന നേട്ടത്തിന് ഉടമയായ ഫാത്തിമാ ബീവി നവതി ആഘോഷത്തിന്റെ നിറവിലാണ്. എന്നാൽ, നവതി ദിനത്തിലും ഇവർക്ക് കാര്യമായ ആഘേങ്ങളുണ്ടായില്ല.

പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള അണ്ണാവീട്ടിൽ ചുരുക്കം ചില ബന്ധുക്കളോടൊപ്പമുള്ള ഒത്തുചേരൽ മാത്രമായിരുന്നു തൊണ്ണൂറാം പിറന്നാളിന്റെ ആഘോഷം. അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മൂത്തമകളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമാ ബീവി ജനിച്ചത്. ആറു സഹോദരിമാരും രണ്ടു സഹോദരന്മാരുമുള്ള വലിയൊരു കുടുംബത്തിലെ അംഗമായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂൾ, തിരുവനന്തപുരം ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

1989 ഒക്ടോബറിലാണ് സുപ്രീംകോടതി ജഡ്ജിയാകുന്നത്. വിരമിച്ചശേഷം തമിഴ്‌നാട് ഗവർണറുമായി. അബുദാബിയിലുള്ള ഇളയസഹോദരി ഡോ. ഫൗസിയയും മകളും പിറന്നാൾ സന്തോഷം പങ്കുവെയ്ക്കാൻ പത്തനംതിട്ടയിലെ വീട്ടിലെത്തിയിരുന്നു.

രാജ്യത്ത് 24 ഹൈക്കോടതികളാണ് ഉള്ളത്. ഹൈക്കോടതികളിലെ 652 ജഡ്ജിമാരിൽ 69 പേർ മാത്രമാണ് ഇപ്പോഴും വനിതകൾ. ബോംബെ ഹൈക്കോടതിയിൽ 12ഉം, ഡൽഹി ഹൈക്കോടതിയിലെ 11ഉം ജഡ്ജിമാർ വനിതകളാണ്. ഇന്ത്യയിലെ എട്ട് ഹൈക്കോടതികളിൽ ഒരു വനിത ജഡ്ജി പോലുമില്ല. സ്വാതന്ത്യത്തിനു ശേഷം ആറ് വനിതകളാണ് സുപ്രീം കോടതിയിൽ ജഡ്ജിമാരായിട്ടുള്ളത്.

1989 ലാണ് ജസ്റ്റിസ് ഫാത്തിമാ ബീവി നിയമിതയാകുന്നത്. അതുവരെ 39 വർഷം സുപ്രീം കോടതിയിൽ ഒരു വനിതാ ജഡ്ജി പോലും ഉണ്ടായിരുന്നില്ല. ജസ്റ്റിസ് സുജാത മനോഹർ, ജസ്റ്റിസ് റുമാ പാൽ, ജസ്റ്റിസ് ഗ്യാൻ സുധാ മിശ്ര, ജസ്റ്റിസ് രഞ്ജന ദേശായി എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരായ മറ്റു വനിതകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP