Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗമ്യ വധക്കേസിൽ ജസ്റ്റിസ് കട്ജു സുപ്രീംകോടതിയിൽ ഹാജരാകും; നവംബർ 11ന് കോടതിയിലെത്തും; സുപ്രീം കോടതി നോട്ടീസ് ലഭിച്ചതിനാലാണ് ഹാജരാകുന്നതെന്നും കട്ജു

സൗമ്യ വധക്കേസിൽ ജസ്റ്റിസ് കട്ജു സുപ്രീംകോടതിയിൽ ഹാജരാകും; നവംബർ 11ന് കോടതിയിലെത്തും; സുപ്രീം കോടതി നോട്ടീസ് ലഭിച്ചതിനാലാണ് ഹാജരാകുന്നതെന്നും കട്ജു

തിരുവനന്തപുരം: സൗമ്യ വധക്കേസിൽ ജസ്റ്റിസ് കട്ജു സുപ്രീംകോടതിയിൽ ഹാജരാകും. നവംബർ 11ന് ഹാജരാകുമെന്ന് കട്ജു അറിയിച്ചു. സുപ്രീം കോടതി നോട്ടീസ് ലഭിച്ചതിനാലാണ് ഹാജരാകുന്നതെന്ന് കട്ജു പറഞ്ഞു.

സൗമ്യ വധക്കേസിൽ കോടതിവിധിയെ പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് കട്ജുവിനോട് നേരിട്ടെത്തി വിശദീകരണം നൽകാൻ സുപ്രീം കോടതി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഭരണഘടന വിലക്കുള്ളതിനാൽ കോടതിയിൽ ഹാജരാകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കട്ജു വ്യക്തമാക്കുകയായിരുന്നു. അതേസമയം ഭരണഘടന അനുവദിക്കുകയാണെങ്കിൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗോവിന്ദച്ചാമിക്കുമേൽ കൊലക്കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുകളുണ്ടായിട്ടും സുപ്രീംകോടതി അത് പരിഗണിച്ചില്ല, വിശദമായി ഹൈക്കോടതി പുറപ്പെടുവിച്ച വിധി കൃത്യമായി അവലോകനം ചെയ്യാതെ ഏതാനും പേജുകളിൽ വിധി പുറപ്പെടുവിക്കാൻ സുപ്രീംകോടതിക്ക് എങ്ങനെ കഴിഞ്ഞു? എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് കട്ജുവിന്റെ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നത്.

ഹൈക്കോടതി വിധിച്ച കൊലക്കുറ്റം ഒഴിവാക്കിയത് ഗുരുതരമായ പിഴവാണ്. കൊലക്കുറ്റം ഒഴിവാക്കിയതിലൂടെ നീതിന്യായവ്യവസ്ഥിതിക്ക് തെറ്റായ സന്ദേശമാണ് സുപ്രീംകോടതി നൽകിയത്.ആവശ്യമെങ്കിൽ സംസ്ഥാന സർക്കാറിന് നിയമോപദേശം നൽകാൻ തയാറാണെന്നും കട്ജു അറിയിച്ചിരുന്നു.

സൗമ്യാക്കേസിൽ കഴിഞ്ഞമാസം 15നു നൽകിയ വിധി പുനഃപരിശോധിക്കണമെന്നും പരസ്യവാദം വേണമെന്നുമുള്ള ജസ്റ്റിസ് കട്ജുവിന്റെ ഫേസ്‌ബുക് പോസ്റ്റ് പുനഃപരിശോധനാ ഹർജിയാക്കി മാറ്റാൻ സുപ്രീംകോടതി സ്വമേധയാ തീരുമാനിച്ചിരുന്നു. തുടർന്ന് അടുത്ത മാസം 11നു ഹാജരാകുന്നതിനു നോട്ടിസ് അയച്ചു.

സംസ്ഥാന സർക്കാരും സൗമ്യയുടെ മാതാവ് സുമതി ഗണേശും നൽകിയ പുനഃപരിശോധനാ ഹർജികളിൽ വാദം പൂർത്തിയായ ശേഷമാണു സുപ്രീം കോടതിയിലെ മുൻ ജഡ്ജി കോടതിയിൽ നേരിട്ടു ഹാജരാകാൻ അഭ്യർത്ഥിക്കുകയെന്ന അസാധാരണ നടപടിയുണ്ടായത്.

സൗമ്യ വധക്കേസിൽ പുനഃപരിശോധന വേണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തെ സുപ്രീകോടതി തള്ളിയിരുന്നു. ഗോവിന്ദച്ചാമിക്ക് ഏറ്റവും ഉയർന്ന ശിക്ഷയായ കൊലക്കുറ്റം തന്നെ നൽകണമെന്നാവശ്യപ്പെട്ട് കേരളം നൽകിയ ഹർജിയാണ് തള്ളിയത്. സൗമ്യയുടെ അമ്മയും സുപ്രീകോടതിയിൽ പുനഃപരിശോധന ഹർജി നൽകിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP