Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ഡോക്ടറേറ്റ് വേണ്ട; മുല്ലപ്പെരിയാറിലെ പ്രവർത്തനം നിഷ്പക്ഷമായും; എംജി സർവ്വകലാശാലയുടെ ഡിലിറ്റിൽ വിശദീകരണവുമായി ജസ്റ്റീസ് കെടി തോമസ്

ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ഡോക്ടറേറ്റ് വേണ്ട; മുല്ലപ്പെരിയാറിലെ പ്രവർത്തനം നിഷ്പക്ഷമായും; എംജി സർവ്വകലാശാലയുടെ ഡിലിറ്റിൽ വിശദീകരണവുമായി ജസ്റ്റീസ് കെടി തോമസ്

കോട്ടയം:ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ തനിക്ക് ഡിലിറ്റ് വേണ്ടെന്ന് ജസ്റ്റിസ് കെ.ടി തോമസ് അറിയിച്ചു. എം.ജി സർവകലാശാല ഡിലിറ്റ് നൽകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യനോട് ജസ്റ്റിസ് കെ.ടി തോമസ് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ ഉന്നതാധികാരസമിതി അംഗമെന്ന നിലയിൽ തീർത്തും നിഷ്പക്ഷമായാണ് പ്രവർത്തിച്ചത്. താൻ തമിഴ്‌നാടിന്റെ താൽപ്പര്യം സംരക്ഷിച്ചെന്ന മുല്ലപ്പെരിയാർ സമരസമിതിയുടെ ആരോപണം ശരിയല്ല.ആവശ്യമെങ്കിൽ പുതിയ ഡാം വേണമെന്ന നിർദ്ദേശം തന്റെ റിപ്പോർട്ടിൽ പ്രത്യേകം ചേർത്തിരുന്നു.ചില തെറ്റിദ്ധാരണയുടെ പേരിലാകാം സമരസമിതി തന്നെ കുറ്റപ്പെടുത്തുന്നത്.സമിതിയുടെ എതിർപ്പ് അറിഞ്ഞയുടൻ ഡോക്ടറേറ്റിന് തന്നെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടതിനാലാണ് അക്കാഡമിക് കൗൺസിൽ യോഗത്തിൽ പേര് നിർദ്ദേശിക്കാതിരുന്നതെന്നും ജസ്റ്റീസ് കെ.ടി തോമസ് പറഞ്ഞു.

ജസ്റ്റിസ് കെ.ടി. തോമസിന് ഡിലിറ്റ് നല്കാനുള്ള എം.ജി സർവകലാശാലാ അധികൃതരുടെ നീക്കം ചോരപ്പുഴയൊഴുക്കി തടയുമെന്ന നിലപാടുമായി മുല്ലപ്പെരിയാർ സംരക്ഷണസമിതി രംഗത്തെത്തിയതോടെയാണ് നീക്കം വിവാദത്തിലെത്തിയത്. മുല്ലപ്പെരിയാർ വിദഗ്ദ്ധസമിതി അംഗമെന്ന നിലയിൽ കെ.ടി. തോമസ് കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാതെ തമിഴ്‌നാടിനു വേണ്ടി അനുകൂല നിലപാട് സ്വീകരിച്ചതിനാൽ മഹാത്മാഗാന്ധിയുടെ പേരിലുള്ള ഒരു സർവകലാശാല ഡോക്ടറേറ്റ് നല്കി ആദരിക്കുന്നത് ശരിയല്ലെന്ന് മുല്ലപ്പെരിയാർ സമരസമിതി കൺവീനർ ഫാദർ. ജോയി നിരപ്പേൽ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് ജസ്റ്റീസ് തനിക്ക് അംഗീകാരം വേണ്ടെന്ന് വ്യക്തമാക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP