Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകൾ പുരുഷന്മാരെ ആകർഷിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുത്; ബഹുമാനം കിട്ടണമെങ്കിൽ നല്ല രീതിയിൽ വസ്ത്രം ധരിക്കന്നം: ജസ്റ്റിസ് ശ്രീദേവി

സ്ത്രീകൾ പുരുഷന്മാരെ ആകർഷിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുത്; ബഹുമാനം കിട്ടണമെങ്കിൽ നല്ല രീതിയിൽ വസ്ത്രം ധരിക്കന്നം: ജസ്റ്റിസ് ശ്രീദേവി

ഓച്ചിറ: സ്ത്രീകൾ പുരുഷന്മാരെ ആകർഷിക്കുന്ന വസ്ത്രം ധരിക്കരുതെന്ന് വനിതാ കമ്മീഷൻ മുൻ ചെയർപേഴ്ണസായ ജസ്റ്റിസ് ശ്രീദേവി. ഓച്ചിറയിൽ നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കണം. പുരുഷന്മാരെ ആകർഷിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കുന്ന പ്രവണത സ്ത്രീകൾക്കിടയിൽ കൂടിവരികയാണ്. ഇത് സമൂഹത്തിന് ദോഷകരമാണ്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ എതിർക്കുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു.

നല്ലരീതിയിൽ വസ്ത്രം ധരിക്കുന്ന സ്ത്രീകളോട് എല്ലാവർക്കും ബഹുമാനമുണ്ടാവൂം. പെൺകുട്ടികൾ മൊബൈൽ ഫോണും ഇന്റർനെറ്റും അനാവശ്യമായി ഉപയോഗിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ശ്രീദേവി ഓർമ്മപ്പെടുത്തി. മൊബൈൽ ഫോണിലൂടെ പുരുഷന്മാരെ പരിചയപ്പെട്ട മൂന്ന് സ്‌കൂൾ കുട്ടികൾ അമ്മമാരായ സംഭവം അടുത്തിടെ ഉണ്ടായി. ഏറെ പാടുപെട്ടാണ് ആ പ്രശ്‌നം പരിഹരിച്ചതെന്ന് ജസ്റ്റിസ് ശ്രീദേവി പറഞ്ഞു.

നേരത്തെ സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെതിരെ ഗായകൻ യേശുദാസ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സ്ത്രീകൾ ജീൻസ് ധരിക്കരുത്. ജീൻസ് ധരിച്ചാൽ അതിന് അപ്പുറമുള്ളത് ശ്രദ്ധിക്കാൻ തോന്നും. അരുതാത്തത് ചെയ്യാൻ പ്രേരിപ്പിക്കരുതെന്നുമായിരുന്നു യേശുദാസിന്റെ പ്രസ്താവന. ഈ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉടലെടുത്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP