Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറി; വിദ്യാർത്ഥി രാഷ്ട്രീയമില്ലാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം; അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ വിജിലൻസ് തുടങ്ങേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും; സ്വാശ്രയ കോളേജുകൾക്കെതിരെ ആഞ്ഞടിച്ച് എ കെ ആന്റണി

വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറി; വിദ്യാർത്ഥി രാഷ്ട്രീയമില്ലാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം; അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ വിജിലൻസ് തുടങ്ങേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും; സ്വാശ്രയ കോളേജുകൾക്കെതിരെ ആഞ്ഞടിച്ച് എ കെ ആന്റണി

കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയത്തെ അനുകൂലിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. കാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയമില്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം.

വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ.ആന്റണി. സ്വാശ്രയ രംഗത്തും എയ്ഡഡ് മേഖലയിലും വൻ അഴിമതിയാണ് നടക്കുന്നത്. ഈ സ്ഥാപനങ്ങളെ വിജിലൻസ് നിരീക്ഷിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. ചില മാനേജുമെന്റുകൾ പിടിച്ചുപറിയാണ് നടത്തുന്നത്. അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ വിജിലൻസ് തുടങ്ങേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിട്ട എസി ജോസ് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജിലൻസിന്റെ അഴിമതി പ്രവർത്തനം ക്യാമ്പസുകളിൽ നിന്ന് ആരംഭിക്കണം. ചില മാനേജ്മെന്റുകൾ നടത്തുന്നത് പിടിച്ചു പറിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർത്ഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. ക്യാമ്പസുകൾ ജാതിമത വർഗീയതയുടെ കേന്ദ്രമായി മാറി. ഗുരുവിന്റെ കസേര കത്തിക്കുന്ന സംഘടനാപ്രവർത്തനം കാടത്തമാണെന്നും ആന്റണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP