Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൻഡോസൾഫാൻ തളിച്ച ഹെലികോപ്റ്ററിൽ താനുമുണ്ടായിരുന്നുവെന്ന് മന്ത്രി കെ ബാബുവിന്റെ വെളിപ്പെടുത്തൽ; മഹാദുരന്തത്തിന്റെ വ്യാപ്തി ശരിക്കും മനസിലായത് ഇപ്പോൾ: മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതി

എൻഡോസൾഫാൻ തളിച്ച ഹെലികോപ്റ്ററിൽ താനുമുണ്ടായിരുന്നുവെന്ന് മന്ത്രി കെ ബാബുവിന്റെ വെളിപ്പെടുത്തൽ; മഹാദുരന്തത്തിന്റെ വ്യാപ്തി ശരിക്കും മനസിലായത് ഇപ്പോൾ: മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതി

തിരുവനന്തപുരം: കാസർകോട് എൻഡോസൾഫാൻ വിഷമഴ തളിച്ച ഹെലികോപ്റ്ററിൽ താനുമുണ്ടായിരുന്നുവെന്ന് മന്ത്രി കെ ബാബുവിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം കാസർഗോഡ് നടന്ന സായിപ്രസാദം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി വിവാദ വെളിപ്പെടുത്തൽ നടത്തിയത്. മന്ത്രിയുടെ പ്രസംഗം ചാനലുകൾ പുറത്തുവിട്ടതോടെ ബാബുവിനെതിരെ കേസടുക്കണമെന്ന ആവശ്യവുമായി എൻഡോസൾഫാൻ വിരുദ്ധ സമര സമിതി രംഗത്തെത്തി.

1980ൽ കാസർകോഡ് മേഖലയിൽ ഹെലികോപ്റ്ററിൽ എൻഡോസൾഫാൻ കീടനാശിനി തളിക്കുമ്പോൾ ഇതേ ഹെലികോപ്റ്ററിൽ പ്ലാന്റേഷൻ കോർപ്പറേഷൻ പ്രതിനിധിയായി താനുമുണ്ടായിരുന്നു എന്നായിരുന്നു മന്ത്രി ബാബു പ്രസംഗത്തിൽ വെളിപ്പെടുത്തിയത്. ഇപ്പോഴാണ് മഹാദുരന്തത്തിന്റെ വ്യാപ്തി ശരിക്കും മനസിലായതെന്നും പ്രസംഗത്തിൽ മന്ത്രി പറയുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു കെ. ബാബുവിന്റെ വെളിപ്പെടുത്തൽ.

ഇത്രയും വലിയ കീടനാശിനിയാണ് കാസർഗോഡിന്റെ മണ്ണിലേക്ക് പെയ്യിക്കുന്നതെന്ന് അറിഞ്ഞില്ലെന്ന് പറഞ്ഞ മന്ത്രിയോട് വേദിയിലിരുന്ന എൻ.എ നെല്ലിക്കുന്ന് എംഎ‍ൽഎ ഇപ്പോൾ ആളെ പിടികിട്ടിയെന്ന് പറഞ്ഞത് മന്ത്രിയെ ക്ഷുഭിതനാക്കി. എൻഡോസൾഫാൻ വിഷമഴ പെയ്തിറങ്ങിയ കാസർഗോഡ് നിരവധി പേർ മരണമടയുകയും ആയിരങ്ങൾ നരകയാതന അനുഭവിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ മന്ത്രിയുടെ തുറന്നു പറച്ചിൽ കൂടുതൽ വിവാദമാവുകയാണ്.

വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ഹെലികോപ്റ്ററിൽ കീടനാശിനി തളിച്ചതെന്ന് പ്ലാന്റേഷൻ കോർപ്പറേഷൻ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിയമവിരുദ്ധ പ്രവൃത്തിയിലൂടെ ഒരു നാടിനെയാകെ ദുരന്തത്തിലാക്കിയതിന്റെ ഉത്തരവാദിത്വം മന്ത്രി ബാബുവിന് ഉണ്ടെന്ന് എൻഡോസൾഫാൻ വിരുദ്ധ സമര സമിതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP