Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളി ഡോക്ടർമാർ സുരക്ഷിതർ; നേപ്പാളിൽ ഗുരുതരമായി പരിക്കേറ്റ അഭിൻസൂരിയെ ഉടൻ നാട്ടിലെത്തിക്കുമെന്ന് മന്ത്രി കെ സി ജോസഫ്

മലയാളി ഡോക്ടർമാർ സുരക്ഷിതർ; നേപ്പാളിൽ ഗുരുതരമായി പരിക്കേറ്റ അഭിൻസൂരിയെ ഉടൻ നാട്ടിലെത്തിക്കുമെന്ന് മന്ത്രി കെ സി ജോസഫ്

ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്. എത്ര മലയാളികൾ നേപ്പാളിലുണ്ടെന്ന് കൃത്യമായ കണക്കുകൾ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കൈവശമില്ല. വിവിധ ടൂറിസ്റ്റ് ഗ്രൂപ്പുകളിലാണ് ഇവർ യാത്ര പോയിട്ടുണ്ട്. നോർക്കയുടെ ഹെൽപ്പ് ലൈൻ വഴി നിരവധി പേർ സഹായം അഭ്യർത്ഥിക്കുന്നുണ്ട്. ഇതുവഴിയാണ് ഭൂകമ്പ മേഖലയിൽ കുടുങ്ങിയവരുടെ എണ്ണം ശേഖരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നേപ്പാളിൽ ദുരന്തത്തിലകപ്പെട്ട മൂന്നു മലയാളി ഡോക്ടർമാരും സുരക്ഷിതരാണെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്നു രാവിലെ ഉദ്യോഗസ്ഥതല യോഗം ചേർന്നു. മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണു യോഗം ചേർന്നത്. രക്ഷാപ്രവർത്തനത്തിനു കേന്ദ്ര സർക്കാർ പരമാവധി ശ്രമം നടത്തുന്നുണ്ടെന്നു കെ.സി. ജോസഫ് പറഞ്ഞു.

ഭൂകമ്പത്തിൽ പരിക്കേറ്റ ഡോ. അബിൻ സൂരിയെ നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. സൂരിയുമായി മുഖ്യമന്ത്രി ഞായറാഴ്ച ടെലിഫോണിൽ സംസാരിച്ചിരുന്നു. സൂരിയെ നാട്ടിലെ ത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മടങ്ങിയെ ത്തുന്ന മലയാളികൾക്ക് കേരളാ ഹൗസിൽ താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നേപ്പാളിൽ ദുഷ്‌കരമായ സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ വൈദ്യുതിയും ഭക്ഷണവും ലഭ്യമാകാതെ വരും. അതിന് മുമ്പായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും കെ.സി ജോസഫ് അറിയിച്ചു.

അതിനിടെ നേപ്പാളിൽ ഭൂകമ്പ ദുരന്തത്തിൽ കുടുങ്ങിയവരിൽ 114 മലയാളികൾ നാട്ടിലേക്കു തിരിച്ചു. ഖൊരക്പുർ വഴി ട്രെയിനിലും ബസിലുമായാണ് ഇവർ മടങ്ങുന്നത്. ഇതുവരെ 1900 ഇന്ത്യക്കാരെ നേപ്പാളിൽനിന്നു രക്ഷപ്പെടുത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യക്കാരെ നേപ്പാളിൽനിന്നു നാട്ടിലെത്തിക്കാൻ 14 വിമാന സർവീസുകൾ ഇന്നുണ്ടാകും. മലയാളികൾ ട്രെയിനിലും ബസിലുമായാണു നാട്ടിലേക്കു മടങ്ങുന്നത്. തൃശൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽനിന്നു വിനോദ സഞ്ചാരത്തിനു പോയവരാണിവർ.

അതിനിടെ, രക്ഷാ പ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആറു യൂണിറ്റുകൾകൂടി നേപ്പാളിലേക്കു തിരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP