Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോവയിലെ പിടിപ്പുകേടിൽ രാഹുലിന്റെ വിശ്വസ്തനായ ദിഗ്‌വിജയ് സിംഗിന്റെ സ്ഥാനം തെറിച്ചു; കെ.സി. വേണുഗോപാലിനെ എഐസിസി ജനറൽ സെക്രട്ടറിയാക്കി കർണാടകയുടെ ചുമതല നല്കി; പി.സി. വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറിയുമാക്കി; കേരള നേതാക്കളുടെ ഉത്തരവാദിത്വം അടുത്തവർഷത്തെ കർണാടക തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തൽ

ഗോവയിലെ പിടിപ്പുകേടിൽ രാഹുലിന്റെ വിശ്വസ്തനായ ദിഗ്‌വിജയ് സിംഗിന്റെ സ്ഥാനം തെറിച്ചു; കെ.സി. വേണുഗോപാലിനെ എഐസിസി ജനറൽ സെക്രട്ടറിയാക്കി കർണാടകയുടെ ചുമതല നല്കി; പി.സി. വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറിയുമാക്കി; കേരള നേതാക്കളുടെ ഉത്തരവാദിത്വം അടുത്തവർഷത്തെ കർണാടക തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തൽ

ന്യൂഡൽഹി: കെ.സി.വേണുഗോപാൽ എംപിയെ എഐസിസി ജനറൽസെക്രട്ടറിയായി നിയമിച്ചു. കർണ്ണാടകത്തിന്റെ ചുമതലയാണ് വേണുഗോപാലിന് നൽകിയിരിക്കുന്നത്. പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. കർണ്ണാടകത്തിന്റെ ചുമതല തന്നെയാണ് വിഷ്ണുനാഥിനും നൽകിയിരിക്കുന്നത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന കർണാടകത്തിൽ കോൺഗ്രസിനെ അധികാരത്തിൽ നിലനിർത്തുകയെന്നതാണ് വേണുഗോപാലിന്റെയും വിഷ്ണുനാഥിന്റെയും പ്രധാന ഉത്തരവാദിത്വം.

ആലപ്പുഴയിൽ നിന്നുള്ള എംപിയാണ് കെ.സി.വേണുഗോപാൽ. കർണ്ണാടകയുടെ ചുമതലയുണ്ടായിരുന്ന ദിഗ്‌വിജയ് സിംഗിനെ മാറ്റിയാണ് വേണുഗോപാലിന് ചുമതല നൽകിയിരിക്കുന്നത്. ഗോവയുടെ ചുമതലയിൽ നിന്നും ദിഗ്‌വിജയ് സിംഗിനെ മാറ്റിയിട്ടുണ്ട്. ഗോവയിൽ സർക്കാരുണ്ടാക്കുന്നതിൽ വീഴ്‌ച്ച വരുത്തിയതടക്കം ദിഗ്‌വിജയ് സിങിന്റെ പ്രവർത്തനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിനുള്ള കടുത്ത അതൃപ്തിയാണ് നടപടിക്കു കാരണം.

മറ്റൊരു മുതിർന്ന നേതാവ് മധുസൂദൻ മിസ്ത്രിയെ സംഘടനാ ചുമതലകളിൽ നിന്നും ഐഎസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കി തിരഞ്ഞെടുപ്പ് സമിതിയിലേക്ക് മാറ്റി. കോൺഗ്രസിനു പുതുജീവൻ നൽകാനുള്ള ചർച്ചകൾക്കിടെ, പാർട്ടി നേതൃനിരയിലെ തലമുറമാറ്റത്തിന്റെ കൃത്യമായ സന്ദേശമാണ് പുതിയ നീക്കത്തിലൂടെ ഹൈക്കമാൻഡ് നൽകുന്നതെന്നാണ് സൂചന.

രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും വഴികാട്ടിയുമായിരുന്ന ദിഗ്‌വിജയ് സിങ്ങിനു ചുമതകൾ നഷ്ടമായതാണ് ഇതിൽ നിർണായകം. ഗോവയുടെയും കർണാടകയുടെയും ചുമതലകളിൽ നിന്ന് ദിഗ്‌വിജയ് സിങ്ങിനെ ഒഴിവാക്കി. ഗോവയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാരുണ്ടാക്കാൻ കോൺഗ്രസിനു കഴിയാതെപോയത് ദിഗ്‌വിജയ് സിങ്ങിനെ വിമർശനവിധേയനാക്കി.

പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ബിജെപി അധികാരം നിലനിർത്തിയതും കോൺഗ്രസിന് കാഴ്‌ച്ചക്കാരായി ഇരിക്കേണ്ടിവന്നതും ദിഗ്‌വിജയ് സിങ്ങിന്റെ പിടിപ്പുകേടാണെന്ന് പാർട്ടിക്ക് അകത്തുനിന്നുതന്നെ കുറ്റപ്പെടുത്തലുണ്ടായി. അധികാരം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കടുത്ത അതൃപ്തിക്കു വഴിവെയ്ക്കുകയും ചെയ്തു.

അടുത്ത വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കർണാടകയുടെ ചുമതല കെ.സി. വേണുഗോപാലിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. പി.സി. വിഷ്ണുനാഥ് ഉൾപ്പെടെ ഐഎസിസി സെക്രട്ടറിമാരുടെ നാലംഗ ടീമിനെയും കർണാടകത്തിനായി നിയോഗിച്ചിട്ടുണ്ട്. കോൺഗ്രസ് അധികാരത്തിലുള്ള കർണാടകയിൽ ഇപ്പോഴത്തെ ചുമതലമാറ്റം, ഇനിയും തിരിച്ചടികൾ ഏറ്റുവാങ്ങാൻ കോൺഗ്രസ് തയ്യാറല്ലെന്ന ഹൈക്കമാൻഡിന്റെ വ്യക്തമായ രാഷ്ട്രീയസന്ദേശമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ചെല്ല കുമാറാണ് ഗോവയുടെ ചുമതലുള്ള പുതിയ ഐഎസിസി ജനറൽ സെക്രട്ടറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP