Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിയാത്മകമായി ഒന്നും ചെയ്യാത്ത ഉന്നതാധികാര സമിതി എന്തിന്? ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് കെ ജയകുമാറിനെ ഹൈക്കോടതി പുറത്താക്കി; സിരിജഗന് പകരം ചുമതല നൽകി ദേവസ്വം ബെഞ്ച്

ക്രിയാത്മകമായി ഒന്നും ചെയ്യാത്ത ഉന്നതാധികാര സമിതി എന്തിന്? ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് കെ ജയകുമാറിനെ ഹൈക്കോടതി പുറത്താക്കി; സിരിജഗന് പകരം ചുമതല നൽകി ദേവസ്വം ബെഞ്ച്

അർജുൻ സി വനജ്

കൊച്ചി: ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറും ചീഫ് സെക്രട്ടറിയുമായിരുന്ന കെ ജയകുമാറിനെ നീക്കി.

ജയകുമാറിനോട് ഉന്നതാധികാര സമിതിയിൽ അംഗമായി തുടരാനും ഹൈക്കോടതി മുൻ ജസ്റ്റിസ്സ് സിരിജഗൻ പകരം ചുമതല ഏറ്റെടുക്കണമെന്നും ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടു. ജസ്റ്റിസ്സുമാരായ പിആർ രാമചന്ദ്രമേനോനും ശ്രീമതി ഷെർസിയും ഉൾപ്പെടുന്ന ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. 2009 ൽ ജയകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് നിയോഗിച്ചതിന് ശേഷം ക്രിയാത്മകമായി യാതൊരു പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

ഉന്നതാധികാര സമിതിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് നിശ്ചിത കാലയളവ് ഇടവിട്ട് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, നാല് റിപ്പോർട്ടുകൾ മാത്രമാണ് നൽകിയിരിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരു റിപ്പോർട്ട് പോലും ലഭിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുകയായിരുന്നു ഉന്നതാധികാര സമിതിയുടെ പ്രധാന ചുമതല.

എന്നാൽ ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ വേണ്ടി കാര്യമായ നടപടികളൊന്നും ജയകുമാർ ചെയ്തിട്ടില്ലെന്നും ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂർ ദേവസം ബോർഡ് ഓംബുഡ്സ്മാൻ റിപ്പോർട്ടിന്റേയും, ദേവസം ബോർഡ് പെറ്റീഷൻ നമ്പർ 136 /12 ഉം, അനുബന്ധ ഹർജ്ജികളും പരിഗണിച്ചാണ് ഉത്തരവ്. മുൻ തിരുവിതാകൂർ ദേവസ്വം ബോർഡ് അംഗം സുഭാഷ് വാസു അടക്കമുള്ളവർ പൊതുതാൽപര്യ ഹരജികൾ നൽകിയിരുന്നു.

അതേസമയം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് അവസാന തീർത്ഥാടന കാലത്തും പ്രവർത്തിച്ചിരുന്നില്ല. കോളിഫോം ബ്ക്ടീരിയ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നില്ല, ക്ലോറിനേഷൻ മാത്രമാണ് നടക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്തും പൊലൂഷൻ കൺട്രോൾ ബോർഡ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് ഉന്നതാധികാര സമിതിയുടെ പിടിപ്പുകേട് മൂലമാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP