Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയുർവേദത്തെ പരിപോഷിപ്പിക്കാൻ അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും; ഇൻസ്റ്റിറ്ററ്റിയൂട്ടിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു; സ്ഥലം എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കെ. കെ ശൈലജ ടീച്ചർ

ആയുർവേദത്തെ പരിപോഷിപ്പിക്കാൻ അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും; ഇൻസ്റ്റിറ്ററ്റിയൂട്ടിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു; സ്ഥലം എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കെ. കെ ശൈലജ ടീച്ചർ

തിരുവനന്തപുരം: ആയുർവേദ ചികിൽസയെയും ഗവേഷണത്തെയും പ്രോൽസാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ഉടൻ സ്ഥാപിക്കുമെന്ന് ആയുഷ് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഭാരതീയ ചികിൽസാ വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ 2017ലെ ആയുർവേദ ഡോക്ടർമാർക്കുള്ള അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇൻസ്റ്റിറ്ററ്റിയൂട്ടിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സ്ഥലം എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല. ആയുർവേദത്തിന് നമ്മുടെ ഋഷിമാർ ചെയ്തിട്ടുള്ള സംഭാവനകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ അറിയുന്നതിനും അവിടുത്തെ അറിവുകൾ ഇവിടെയുള്ള ഗവേഷകർക്ക് പ്രയോജനപ്പെടുത്തുന്നതിനുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. ആയുഷ് വകുപ്പിന്റെ ഭാഗമായ ആയുർവേദത്തിന് വലിയ പ്രാധാന്യം നൽകേണ്ട സമയമാണിത്. ആയുർവേദത്തിന്റെ വലിയ കലവറയാണ് കേരളമെങ്കിലും അതിന് അനുസരിച്ച് ഗവേഷണം പുരോഗമിക്കേണ്ടതുണ്ട്. വലിയ പാരമ്പര്യമുള്ള ആയുർവേദത്തെ ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പാരമ്പര്യ തനിമയെ നിലനിർത്തി വികസിപ്പിക്കുകയാണ് വേണ്ടത്. ആയുഷ് ഡിപ്പാർട്ടുമെന്റിനെ കൂടുതൽ ജനകീയമാക്കാൻ സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അവാർഡ് എല്ലാവർക്കും പ്രചോദനം നൽകുന്ന ഒന്നാണ്. പ്രതിഭകളായ നിരവധി ഡോക്ടർമാർ ആയുർവേദ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. വരും വർഷങ്ങളിലും ഇത്തരക്കാരെ കണ്ടെത്തി പുരസ്‌കാരങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.

കെ.മുരളീധരൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ, സംസ്ഥാന ഡയറക്ടർ കേശവേന്ദ്ര കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ ചികിൽസാ വകുപ്പ് ജോയന്റ് ഡയറക്ടർ ഡോ. ആർ. ബി. രമാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. സി. ഉഷാകുമാരി വിവിധ സംഘടനാ പ്രതിനിധികളായ ഫസൽ മുഹമ്മദ്, എസ്. അജയൻ, ഡോ. ഡി.സാദത്ത്, ഡോ. സി. രഘുനാഥൻ നായർ, ഡോ. എം.ഷർമദ്ഖാൻ, ഡോ. എസ്. ദുർഗാപ്രസാദ്, ഡോ. എസ്. ജെ. സുഗത എന്നിവർ ആശംസകളർപ്പിച്ചു. ഭാരതീയ ചികിൽസാ വകുപ്പ് ഡയറക്ടർ ഡോ. അനിതാ ജേക്കബ് സ്വാഗതവും ജോയിന്റ് ഡയറക്ടർ ഡോ. കെ എസ് പ്രിയ നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP