Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രി ശകാരിച്ചെന്ന വാർത്ത പച്ചക്കള്ളമെന്ന് ആരോഗ്യമന്ത്രി; സത്യവുമായി ഒരു ബന്ധവുമില്ലാത്ത വാർത്തകൾ പടച്ചുവിടുന്നതല്ല സെൻസേഷണലിസമെന്നും കെ കെ ശൈലജ

മുഖ്യമന്ത്രി ശകാരിച്ചെന്ന വാർത്ത പച്ചക്കള്ളമെന്ന് ആരോഗ്യമന്ത്രി; സത്യവുമായി ഒരു ബന്ധവുമില്ലാത്ത വാർത്തകൾ പടച്ചുവിടുന്നതല്ല സെൻസേഷണലിസമെന്നും കെ കെ ശൈലജ

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രി തന്നെ ശകാരിച്ചെന്ന വാർത്ത സത്യവുമായി പുലബന്ധമില്ലാത്തതാണെന്നും ശൈലജ വ്യക്തമാക്കി.

തെറ്റായ വാർത്തകൾ നൽകുന്നതല്ല സെൻസേഷണലിസമെന്നും മന്ത്രി പറഞ്ഞു. സർക്കാരുമായി കരാർ ഒപ്പിടാത്ത കരുണ, കണ്ണൂർ, കെഎംസിടി കോളെജുകൾക്കെതിരായി നിയമപോരാട്ടം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഇവർക്ക് ഉയർന്ന ഫീസ് ഈടാക്കാൻ അനുമതി നൽകിയത് ഹൈക്കോടതിയാണ്. കണ്ണൂർ, കരുണ മെഡിക്കൽ കോളെജുകളോട് പത്തുലക്ഷം രൂപ വീതം ഫീസ് ഇടാക്കാൻ അനുമതി നൽകിയത് ഹൈക്കോടതിയാണ്.

പക്ഷെ മാദ്ധ്യമപ്രവർത്തകർ എന്താണ് വാർത്ത കൊടുത്തത്. ഈ പത്തുലക്ഷം എന്ന ഫീസിനെതിരെ കോടതിയിൽ അപ്പീൽ പോയത് സർക്കാരാണ്. കണ്ണൂരും കരുണയും കോടതിയിൽ പോയി അവർക്ക് അനുകൂല വിധി കരസ്ഥമാക്കിയപ്പോൾ കെഎംസിടിയും കോടതിയിൽ പോയി. പക്ഷെ അവരുടേത് വ്യത്യസ്ത കേസാണെന്നും ശൈലജ വ്യക്തമാക്കി.

പ്രതിപക്ഷം നടത്തിയ സമരം തികച്ചും ജനവിരുദ്ധമാണ്. ചർച്ചയെ തുടർന്ന് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചത് സത്യത്തിന് നിരക്കാത്ത കാര്യങ്ങളാണ്. മുഖ്യമന്ത്രി ശകാരിച്ചു എന്നായിരുന്നു ഒരു പ്രചാരണം. സത്യത്തിന്റെ തരിമ്പെങ്കിലും ഉള്ള കാര്യമല്ലെ നിങ്ങൾ പറയേണ്ടത്. മാദ്ധ്യമങ്ങളിലൂടെ ബ്രേക്കിങ് പോയതുകൊണ്ട് സാധാരണക്കാരും ഇത് വിശ്വസിച്ച് കാണും. മുഖ്യമന്ത്രി ഇനി ആരോഗ്യമന്ത്രിയെ ശകാരിച്ചിട്ടുണ്ടെന്നും അവർ വെറുതെ വാർത്ത കൊടുക്കില്ലെന്നുമായിരിക്കും അവരും കരുതുന്നത്. നിങ്ങൾ കൊടുക്കുന്ന ഈ വാർത്തകളൊന്നും സെൻസേഷണലല്ല. ഇക്കാര്യമെങ്കിലും നിങ്ങൾ ജനങ്ങളിൽ എത്തിക്കണമെന്നും ശൈലജ പറഞ്ഞു.

സ്വാശ്രയ വിഷയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയെ തുടർന്ന് മന്ത്രി ശൈലജയെയും ആരോഗ്യവകുപ്പ് സെക്രട്ടറിയെയും അടക്കം മുഖ്യമന്ത്രി ശകാരിച്ചതായി നേരത്തെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. മുപ്പത് പേർ ഇതിന് സാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP