Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലാവകാശ കമ്മീഷനിലെ നിയമനത്തിൽ മന്ത്രി ഷൈലജക്കെതിരെ ലോകായുക്തയും; മന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തകവിട്ടു; നിയമനങ്ങൾ ക്രമവിരുദ്ധമായതിന് പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്ന് ലോകായുക്ത; നടപടി ചെന്നിത്തല നൽകിയ പരാതിയിൽ

ബാലാവകാശ കമ്മീഷനിലെ നിയമനത്തിൽ മന്ത്രി ഷൈലജക്കെതിരെ ലോകായുക്തയും;  മന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തകവിട്ടു; നിയമനങ്ങൾ ക്രമവിരുദ്ധമായതിന് പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്ന് ലോകായുക്ത; നടപടി ചെന്നിത്തല നൽകിയ പരാതിയിൽ

തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ നിയമനത്തിൽ മന്ത്രി കെ കെ ശൈലജക്കെതിരെ ലോകായുക്തയുടെ അന്വേഷണം. ആരോഗ്യമന്ത്രിക്കെതിരെ കേസെടുക്കാൻ ലോകായുക്ത ഉത്തരവിട്ടു. ബാലാവകാശ കമ്മീഷനിലെ ക്രമവിരുദ്ധമായ നിയമനങ്ങൾക്കെതിരെയാണ് അന്വേഷണം. പ്രഥമദൃഷ്ടാ മന്ത്രിക്കെതിരെ കേസുണ്ടെന്നും ലോകായുക്ത വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് ലോകായുക്തയുടെ ഉത്തരവ്. നേരത്തെ ഹൈക്കോടതിയിൽ നിന്നും മന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. കൂടാതെ സഭാ നടപടികൾ നടക്കുന്നതിനാൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് മന്ത്രിക്കെതിരെ ഉയർത്തുന്നത്.

ബാലാവകാശ കമ്മീഷനിലെ ആറു ഒഴിവുകളിലേക്ക് കഴിഞ്ഞ നവംബർ എട്ടിനാണ് സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബർ 30 ആയിരുന്നു അവസാന തീയതി. പിന്നീട് സർക്കാർ 2017 ജനുവരി 30 വരെ അപേക്ഷാ തീയ്യതി നീട്ടുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ജനുവരി 19ന് അപേക്ഷകരിൽ ഒരാളായ ജാസ്മിൻ അലക്‌സാണ് ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രിൽ 29നാണ് സർക്കാർ കമ്മീഷനിൽ ആറംഗങ്ങളെ നിയമിച്ചത്. ഇതിൽ വയനാട്ടിൽ നിന്നുള്ള ടിബി സുരേഷ്, കാസർഗോഡിൽ നിന്നുള്ള ശ്യാമളാ ദേവി എന്നിവരുടെ നിയമനമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദ് ചെയ്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP