Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പറവൂരിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയില്ലെന്ന ആരോപണം അടിസ്ഥാന രഹിതം; ഇവിടെയുള്ളവർ മതിയാകാത്തതിനാൽ തമിഴ്‌നാടിൽ നിന്നും കർണാടകയിൽ നിന്നും വൈദ്യ സംഘത്തെ എത്തിച്ചിട്ടുണ്ട്; സതീശന്റെ ആരോപണങ്ങൾ തള്ളി ആരോഗ്യമന്ത്രി കെ കൈ ശൈലജ

പറവൂരിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയില്ലെന്ന ആരോപണം അടിസ്ഥാന രഹിതം; ഇവിടെയുള്ളവർ മതിയാകാത്തതിനാൽ തമിഴ്‌നാടിൽ നിന്നും കർണാടകയിൽ നിന്നും വൈദ്യ സംഘത്തെ എത്തിച്ചിട്ടുണ്ട്; സതീശന്റെ ആരോപണങ്ങൾ തള്ളി ആരോഗ്യമന്ത്രി കെ കൈ ശൈലജ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പറവൂരിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയില്ലെന്ന വി.ഡി സതീശൻ എംഎ‍ൽഎയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ഇവിടെയുള്ളവർ മതിയാകാത്തതിനാൽ തമിഴ്‌നാടിൽ നിന്നും കർണാടകയിൽ നിന്നും വൈദ്യ സംഘത്തെ എത്തിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെയും ഡോക്ടർമാരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.

മരുന്നും മറ്റും ലഭിക്കുന്നില്ലെന്ന വി.ഡി സതീശന്റെ പ്രതികരണം കണ്ടിരുന്നു. അദ്ദേഹം വിളിക്കുന്നതിന് മുമ്പ് അങ്ങോട്ട് വിളിച്ചിരുന്നെങ്കിലും ഫോൺ എടുത്തില്ല. ഇന്ന് രാവിലെ വിളിക്കുമ്പോൾ ചെങ്ങന്നൂരിലേക്കുള്ള യാത്രക്കിടെ മറ്റൊരാളോട് ഫോണിൽ സംസാരിക്കുകയായിരുന്നു എന്നതിനാലാണ് ഫോൺ എടുക്കാതിരുന്നത്. തിരിച്ചു വിളിച്ചപ്പോൾ എംഎ‍ൽഎ വളരെ ദേഷ്യത്തോടെയാണ് സംസാരിച്ചതെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ തന്നെ പറവൂരിലേക്ക് വൈദ്യസംഘത്തെ എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വെള്ളം മൂലം സാധിച്ചില്ല. ഇപ്പോൾ വെള്ളം കുറച്ച് ഇറങ്ങിയതിനാൽ പത്ത് മെഡിക്കൽ സംഘത്തെ അവിടെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP