Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈദരലി ശിഹാബ് തങ്ങൾ വിളിച്ചിട്ടും മാണി മനസ് തുറന്നില്ല; ചെങ്ങന്നൂരിലെ കേരള കോൺഗ്രസ് എമ്മിന്റെ നിലപാട് പ്രഖ്യാപനം നാളെ; ഉപസമിതി യോഗത്തിന് ശേഷം അന്തിമ തീരുമാനമെന്ന് മാണി വോട്ടുറപ്പിക്കാൻ പാലായിലെത്തിയ യുഡിഎഫ് നേതാക്കളോട്; കൂടിക്കാഴ്ച പ്രാധാന്യമുള്ളതെന്ന വേറിട്ട ശബ്ദവുമായി പി.ജെ.ജോസഫ്

ഹൈദരലി ശിഹാബ് തങ്ങൾ വിളിച്ചിട്ടും മാണി മനസ് തുറന്നില്ല; ചെങ്ങന്നൂരിലെ കേരള കോൺഗ്രസ് എമ്മിന്റെ നിലപാട് പ്രഖ്യാപനം നാളെ; ഉപസമിതി യോഗത്തിന് ശേഷം അന്തിമ തീരുമാനമെന്ന് മാണി വോട്ടുറപ്പിക്കാൻ പാലായിലെത്തിയ യുഡിഎഫ് നേതാക്കളോട്; കൂടിക്കാഴ്ച പ്രാധാന്യമുള്ളതെന്ന വേറിട്ട ശബ്ദവുമായി പി.ജെ.ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ചെങ്ങന്നൂരിലെ നിലപാട് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് കേരള കോൺഗ്രസ് എം നേതാവ് കെ.എം.മാണി.പിന്തുണക്കാര്യത്തിൽ ഫോർമുലയൊന്നുമില്ല. നാളെ ചേരുന്ന ഉപസമിതിയോഗത്തിൽ തീരുമാനമുണ്ടാകും. മുസ്ലിം ലീഗ് അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ്് തങ്ങൾ മാണിയോട് ഫോണിൽ സംസാരിച്ച പശ്ചാത്തലത്തിൽ നാളത്തെ തീരുമാനം ഏവരും ഉററുനോക്കുകയാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മാണി കോൺഗ്രസിന്റെ വോട്ട് യുഡിഎഫിന് ഉറപ്പിക്കാൻ യുഡിഎഫ് നേതാക്കൾ ഒരുമിച്ച് കെഎം മാണിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, എംഎം ഹസൻ എന്നിവരാണ് മാണിയെ സന്ദർശിക്കാൻ എത്തിയത്.

മാണി വിഭാഗത്തിന്റെ വോട്ട് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തന്നെയെന്ന് ഉറപ്പിക്കാനായിരുന്നു് സന്ദർശനം. ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും മനസ്സാക്ഷി വോട്ടിന് നിർദ്ദേശം നൽകുമെന്നുമുള്ള സാധ്യതകൾ സജീവമായി ചർച്ചയാകുന്നതിനിടെയാണ് മാണിയെ സന്ദർശിക്കാൻ യുഡിഎഫ് നേതാക്കൾ ഒരുമിച്ചെത്തുന്നത്.

പാലായിൽ മാണിയുടെ വസതിയിൽ എത്തിയാവും കൂടിക്കാഴ്ച. കുഞ്ഞാലിക്കുട്ടിക്കായിരിക്കും അനുനയ ശ്രമങ്ങളുടെ നേതൃത്വം എന്നാണ് സൂചന. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ലീഗിന് മാണി പിന്തുണ അറിയിച്ചിരുന്നു.

സമാന രീതിയിൽ ചെങ്ങന്നൂരും യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന നിർദ്ദേശമാകും മുന്നോട്ടുവയ്ക്കുകയെന്നാണ് സൂചന. അതേസമയം, ബാർകോഴ കേസിൽ തന്നെ കുടുക്കിയതിൽ ചെന്നിത്തലയോടുള്ള നീരസം പല സന്ദർഭങ്ങളിലും മാണി തുറന്നുപറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയെ കൂടി ഉൾപ്പെടുത്തി യുഡിഎഫിലെ മുതിർന്ന നേതാക്കൾ മാണിയെ കാണാൻ എത്തുന്നത്.

സന്ദർശനത്തിന്റെ വിവരം പുറത്തുവന്നതോടെതെന്ന മാണി കോൺഗ്രസിന്റെ പിന്തുണ യുഡിഎഫിന് ആണെന്ന മട്ടിൽ പ്രചരണങ്ങളും സജീവമാകുകയാണ്.

ചെങ്ങന്നൂരിൽ പ്രചരണം അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം അന്തിമതീരുമാനം പ്രഖ്യാപിച്ചാൽ അത് വലിയ പ്രതിഫലനം പോളിംഗിൽ ഉണ്ടാക്കുമെന്ന് യുഡിഎഫ് കരുതുന്നു. ഇതിനായാണ് ഇത്തരമൊരു നീക്കം കോൺഗ്രസ് ലീഗ് ദൗത്യമെന്ന നിലയിൽ കൈകാര്യം ചെയ്യുന്നത്. മാണിയുമായി ഏറ്റവും അടുപ്പമുള്ള യുഡിഎഫ് ഘടകകക്ഷി നേതാവാണ് കുഞ്ഞാലിക്കുട്ടി. അതിനാൽ കുഞ്ഞാലിക്കുട്ടിയെ ഉപയോഗിച്ച് മാണിയെ കൂടെ നിർത്താൻ കഴിയുമോ എന്ന അവസാന വട്ട ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP