Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യക്തിവിരോധം തീർക്കുകയല്ലെന്ന പിണറായിയുടെ പ്രസ്താവന തള്ളി കെ.എം. ഷാജഹാൻ; ഏഴു ദിവസം ജയിലിൽ അടച്ചതിനു പിന്നിൽ മറ്റെന്തു കാരണം; ടിപിയെ കൊന്നപ്പോൾ ഇടതുപക്ഷം രണ്ടു തെരഞ്ഞെടുപ്പുകൾ തോറ്റെങ്കിൽ തന്നെ കൊന്നാൽ അഞ്ചു തെരഞ്ഞെടുപ്പുകൾ തോൽക്കുമെന്നും ഷാജഹാൻ

വ്യക്തിവിരോധം തീർക്കുകയല്ലെന്ന പിണറായിയുടെ പ്രസ്താവന തള്ളി കെ.എം. ഷാജഹാൻ; ഏഴു ദിവസം ജയിലിൽ അടച്ചതിനു പിന്നിൽ മറ്റെന്തു കാരണം; ടിപിയെ കൊന്നപ്പോൾ ഇടതുപക്ഷം രണ്ടു തെരഞ്ഞെടുപ്പുകൾ തോറ്റെങ്കിൽ തന്നെ കൊന്നാൽ അഞ്ചു തെരഞ്ഞെടുപ്പുകൾ തോൽക്കുമെന്നും ഷാജഹാൻ

തിരുവനന്തപുരം: മഹിജയുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചതിന് തന്നെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച നടപടിയിൽ വ്യക്തിവിരോധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി കെ.എം. ഷാജഹാൻ. കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടർന്നു പുറത്തിറങ്ങിയപ്പോഴാണ് ഷാജഹാൻ ഇക്കാര്യം പറഞ്ഞത്.

നേരത്തേ ഷാജഹാനോട് വ്യക്തിവിരോധം തീർക്കുകയാണെന്ന ആരോപണം പിണറായി നിഷേധിച്ചിരുന്നു. വ്യക്തിവിരോധം തീർക്കാനാണെങ്കിൽ അതു നേരത്തേ ആകാമായിരിന്നുവെന്നും പിണറായി കൂട്ടിച്ചേർത്തിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അവകാശവാദം ഷാജഹാൻ തള്ളിയിരിക്കുന്നത്.

തന്നെ ഏഴുദിവസം ജയിലിൽ അടച്ചതിനു പിന്നിൽ വ്യക്തിവിരോധമല്ലാതെ മറ്റു കാരണങ്ങളില്ലെന്ന് ഷാജഹാൻ പറഞ്ഞു. ഇതിന്റെ കാരണങ്ങൾ വഴിയെ വ്യക്തമാക്കും. തന്നെ കൊന്നില്ലല്ലോ. ടിപി ചന്ദ്രശേഖരനെ കൊന്നതിന്റെ പേരിൽ ഇടതു പക്ഷം രണ്ടു തെരഞ്ഞെടുപ്പിൽ തോറ്റു. തന്നെ കൊന്നാൽ അഞ്ചു തെരഞ്ഞെടുപ്പുകൾ തോൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ബുധനാഴ്ച മഹിജ പൊലീസ് ഹെഡ്ക്വാട്ടേഴ്സിനു മുന്നിൽ നടത്തിയ സമരത്തിനിടെയാണ് ഷാജഹാൻ അടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്യുസിഐ നേതാവ് ഷാജിർഖാനും ഭാര്യയും തോക്കു സ്വാമി എന്ന് അറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദയും അടക്കമുള്ളവരാണ് അറസ്റ്റിലായത്.

ഹിമവൽ ഭദ്രാനന്ദ ഡിജിപി ഓഫീസിനു മുന്നിൽ വെറുതേ ചായ കുടിച്ചു നിൽക്കുമ്പോഴായിരുന്നു അറസ്റ്റ്. ഗൂഢാലോചന, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്. ഇതിനെതിരേ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. പൂജപ്പുര ജയിലായിരുന്ന അഞ്ചു പേർക്കും ഇന്ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

മുമ്പ് വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഷാജഹാൻ. വിസിന്റെ ജനകീയ മുഖം സൃഷ്ടിക്കുന്നതിൽ ഷാജഹാൻ പ്രധാന പങ്കു വഹിച്ചിരുന്നു. വിഎസും പിണറായിയും തമ്മിലുള്ള പാർട്ടി ചേരിപ്പോരിൽ വിഎസിനൊപ്പം ഷാജഹാനു നിലയുറപ്പിക്കേണ്ടിവന്നിരുന്നു.

ഇതോടൊപ്പം ലാവലിൻ കേസിലെ ചില ഇടപെടലുകളും ഷാജഹാനെതിരേ പിണറായി വ്യക്തിവിരോധം തീർക്കുകയാണെന്ന ആരോപണം ശക്തമാക്കിയിരുന്നു. ഷാജഹാന്റെ അമ്മ തങ്കമ്മയും ഇതേ ആരോപണം ഉയർത്തി.

പിണറായി വിജയൻ തന്നോട് വ്യക്തിവൈരാഗ്യം തീർക്കുകയാണെന്ന് ഷാജഹാൻ കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു. ജയിലിലായിരുന്ന ഷാജഹാൻ പൊലീസ് കാവലിൽ എൽഎൽബി പരീക്ഷ എഴുതാനെത്തിയപ്പോഴാണ് ഇതു പറഞ്ഞത്.

ഇതിനിടെ സി-ഡിറ്റിൽ സയന്റിഫിക് ഓഫീസറായിരുന്ന ഷാജഹനെ സസ്പെൻഡ് ചെയ്തു. 48 മണിക്കൂർ ജുഡീഷർ കസ്റ്റഡിയിൽ തുടർന്നാൽ സസ്പെൻഡ് ചെയ്യാമെന്ന സർവീസ് ചട്ടം അനുസരിച്ചാണ് സസ്പെൻഷൻ. ഷാജഹാൻ കുറച്ചുനാളായി അവധിയിലായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP