Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലൈറ്റ് മെട്രോയിൽ ഇ ശ്രീധരനു പിന്തുണയുമായി കെ മുരളീധരൻ രംഗത്ത്; മാദ്ധ്യമങ്ങൾ വ്യക്തമായ തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നെന്നും പരാമർശം

ലൈറ്റ് മെട്രോയിൽ ഇ ശ്രീധരനു പിന്തുണയുമായി കെ മുരളീധരൻ രംഗത്ത്; മാദ്ധ്യമങ്ങൾ വ്യക്തമായ തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നെന്നും പരാമർശം

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നിർമ്മാണത്തിൽ ഇ ശ്രീധരനെ പിന്തുണച്ച് കെ മുരളീധരൻ എം എൽ എ രംഗത്ത്. ലൈറ്റ് മെട്രോ നിർമ്മാണത്തിന് പി പി പി മോഡൽ വേണമെന്ന അഭിപ്രായം തനിക്കില്ലെന്നും ഇക്കാര്യത്തിൽ ഇ ശ്രീധരനെ അവിശ്വസിച്ച് മുന്നോട്ട് പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 92 പാറകളിൽ തുരങ്കമുണ്ടാക്കി കൊങ്കൺ റെയിൽവെയും ഡൽഹി മെട്രോയും നിർമ്മിച്ച ഇപ്പോൾ കൊച്ചി മെട്രോ നിർമ്മിക്കുന്ന ശ്രീധരനെ ഏൽപ്പിച്ചാൽ പൊളിഞ്ഞ് വീഴില്ലെന്ന് ഉറപ്പാണ്. ആയിരക്കണക്കിനാളുകളുടെ ജീവന്റെ പ്രശ്‌നം കൂടിയാണിത്.

തിരുവനന്തപുരത്ത് കേരള പത്ര പ്രവർത്തക യൂനിയൻ സംഘടിപ്പിച്ച മാദ്ധ്യമ പ്രവർത്തക സംരക്ഷണ ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കെ മുരളീധരൻ. മാദ്ധ്യമങ്ങൾ പലപ്പോഴും വ്യക്തമായ തെളിവുകളില്ലാതെയാണ് ആരോപണങ്ങളുന്നയിക്കുന്നത്. ഏതെങ്കിലും അന്വേഷണ ഏജൻസി പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത് വരെ ഒരാളെ കുറ്റക്കാരനായി കാണാനാകില്ല. കുറ്റക്കാരനാണെന്ന് കണ്ടാൽ പിന്നെ സാങ്കേതികത്വം പറഞ്ഞ് തുടരാനും പാടില്ല.

കെ കരുണാകരന് ചാരക്കേസിൽ സംഭവിച്ചത് ഇതാണ്. ചാരനാണെന്ന് നാട് നീളെ പ്രചരിപ്പിച്ചതോടെ ധാർമ്മികതയുടെ പേരിൽ രാജിവെക്കേണ്ടി വന്നെങ്കിലും കേസ് തന്നെ പിന്നീട് ചാരംമൂടി. ഇതിന്റെ പേരിൽ നഷ്ടപ്പെട്ട പദവികൾ കരുണാകരന് തിരിച്ച് കിട്ടിയില്ല. ഇതുകൊണ്ടാണ് പലരും ധാർമ്മികത മുഖവിലക്കെടുക്കാത്തത്. ഏതെങ്കിലും കേസിലെ തെളിവുകൾ തേച്ച് മാച്ച് കളയുമ്പോൾ മാദ്ധ്യമങ്ങൾക്ക് അത് ചൂണ്ടിക്കാട്ടാം. എന്നാൽ, സമാന്തരമായി അന്വേഷണം നടത്തിയാൽ കുറ്റവാളികൾ രക്ഷപ്പെടും. ഇതിന്റെ പേരിൽ പകലന്തിയോളം മോഷ്ടിക്കാമെന്ന നിലപാടും ശരിയല്ല.

ദൃശ്യ മാദ്ധ്യമങ്ങളുടെ വരവോടെ രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ പ്രസ്താവനകളിന്മേൽ കൂടുതൽ സൂക്ഷമത പുലർത്താൻ തുടങ്ങി. എന്തെങ്കിലും വിവാദങ്ങളുണ്ടായാൽ ചാനലുകൾ ദൃശ്യങ്ങൾ സഹിതം സംപ്രേഷണം ചെയ്യുന്നതിനാൽ പ്രസ്താവന തിരുത്താനാകില്ലെന്ന സ്ഥിതി വന്നിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP