Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വന്തം പത്രത്തിന്റെ ലേഖകനായി ജനംകൈവിട്ട കെപി മോഹനൻ ഇനി നിയമസഭയിലെത്തും; വക്കീൽ പണി എടുത്ത് ജീവിക്കാൻ രാഷ്ട്രീയ ഭാവി തീർന്ന അബ്ദുള്ളക്കുട്ടിയും

സ്വന്തം പത്രത്തിന്റെ ലേഖകനായി ജനംകൈവിട്ട കെപി മോഹനൻ ഇനി നിയമസഭയിലെത്തും; വക്കീൽ പണി എടുത്ത് ജീവിക്കാൻ രാഷ്ട്രീയ ഭാവി തീർന്ന അബ്ദുള്ളക്കുട്ടിയും

കണ്ണൂർ: തെരഞ്ഞെടുപ്പിൽ തോറ്റെങ്കിൽ നിയമസഭയിലേക്ക് വരാതിരിക്കാൻ കെപി മോഹനന് കഴിയില്ല. റിപ്പോർട്ടറായി കെപി മോഹനൻ ഇനി സഭയിലെത്തും. തലശ്ശേരിയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന 'പടയണി' പത്രത്തിന്റെ മുഖ്യപത്രാധിപരായ ഇദ്ദേഹം അടുത്ത ആഴ്ചയോടെ തിരുവനന്തപുരത്തെ പ്രത്യേക ലേഖകനെന്ന ചുമതല കൂടിയേൽക്കുകയാണ്. സഭാ അവലോകനം തയ്യാറാക്കുകയാണ് മുഖ്യദൗത്യം. തലശ്ശേരിയിൽ അടിതെറ്റിയ എപി അബ്ദുള്ളക്കുട്ടി വക്കീൽ പണിയിലേക്കും കടക്കും. 

ഇത്തവണ കൂത്തുപറമ്പിൽ കെ.കെ. ശൈലജയ്ക്കു മുന്നിൽ പരാജയം സമ്മതിക്കേണ്ടിവന്ന ജനതാദൾ നേതാവ് കെ.പി. മോഹനൻ ലേഖകനാവുന്നത് ഇതാദ്യമല്ല. എൺപതുകളിൽ 'പടയണി'യുടെ സ്പോർട്സ് റിപ്പോർട്ടറായിരുന്നു. മോഹനന്റെ അച്ഛൻ മുന്മന്ത്രി പി. ആർ. കുറുപ്പാണ് പത്രത്തിന്റെ സ്ഥാപകൻ. പെരിങ്ങളം മണ്ഡലത്തിൽ നിന്നു 2001 ലും 2006 ലും ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തിയ മോഹനൻ 2011ൽ കൂത്തുപറമ്പിൽ നിന്നു യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജയിച്ചാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കൃഷി മൃഗസംരക്ഷണവകുപ്പ് മന്ത്രിയായത്.

പൊതുപ്രവർത്തനത്തിനിടയിൽ തന്നെ അഭിഭാഷകന്റെ റോളും ഏറ്റെടുക്കുകയാണ് മുൻ കണ്ണൂർ എംഎ‍ൽഎ എ.പി. അബ്ദുള്ളക്കുട്ടി. അടുത്ത ബുധനാഴ്ചയോടെ ഗൗണണിഞ്ഞ് കോടതിയിൽ എത്താനാണ് തീരുമാനം. തലശ്ശേരി മണ്ഡലത്തിൽ എൽ.ഡി.എഫിലെ എ.എൻ. ഷംസീറിനോടു അടിയറവ് പറഞ്ഞ അബ്ദുള്ളക്കുട്ടി 1999 ൽ തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നു നിയമബിരുദം നേടി എന്റോൾ ചെയ്തിരുന്നെങ്കിലും പ്രാക്ടീസ് തുടങ്ങിയിരുന്നില്ല. അതേവർഷമാണ് സി.പി. എം ടിക്കറ്റിൽ കണ്ണൂരിൽ നിന്നു ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 

തൊഴിൽ എന്നതിലുപരി പൊതുസമൂഹത്തിൽ കൂടുതൽ സജീവസാന്നിദ്ധ്യമായി മാറാനാകുമെന്നു അബ്ദുള്ളക്കുട്ടി വക്കീലാകുന്നത്. നേരത്തെ എംഎ‍ൽഎയുടെ ഓഫീസായി പ്രവർത്തിച്ചിരുന്ന നഗരത്തിലെ മുറി നവീകരിച്ചുകഴിഞ്ഞു. ഇവിടെയാകും ഓഫീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP