Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ പ്രസംഗം പോലും കേട്ടിട്ടില്ല;അടിസ്ഥാനരഹിതമായി പരാതി നൽകി അഭിമാനത്തിന് ക്ഷതമേൽപ്പിച്ചു; പറവൂരിലെ വിവാദപ്രസംഗത്തിൽ വി.ഡി.സതീശനെതിരെ വനിതാ കമ്മീഷനിൽ പരാതിയുമായി ശശികല ടീച്ചർ

തന്റെ പ്രസംഗം പോലും കേട്ടിട്ടില്ല;അടിസ്ഥാനരഹിതമായി പരാതി നൽകി അഭിമാനത്തിന് ക്ഷതമേൽപ്പിച്ചു; പറവൂരിലെ വിവാദപ്രസംഗത്തിൽ വി.ഡി.സതീശനെതിരെ വനിതാ കമ്മീഷനിൽ പരാതിയുമായി ശശികല ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വി.ഡി സതീശൻ എംഎൽഎയ്‌ക്കെതിരെ പരാതിയുമായി കെ.പി ശശികല രംഗത്ത്. പറവൂരിലെ വിവാദ പ്രസംഗത്തിൽ അടിസ്ഥാന രഹിതമായ പരാതി നൽകിയതിലൂടെ സതീശൻ തന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചെന്നാണ് ശശികല ടീച്ചറുടെ പരാതി.

വനിത കമ്മീഷനു മുമ്പാകെയാണ് ശശികല പരാതി നൽകിയിരിക്കുന്നത്. പ്രസംഗത്തിന്റെ പേരിൽ ശശികല കേസ് നേരിടുന്നുണ്ട്. നിലവിലുള്ള കേസിന്റെ വിശദാംശങ്ങൾ സംസ്ഥാന പൊലീസ് മേധാവിയിൽ നിന്ന് വാങ്ങുകയും എംഎൽഎയെ വിളിച്ചു വരുത്തി അന്വേഷണം നടത്തുകയും വേണമെന്നും ശശികല ആവശ്യപ്പെട്ടു.

താൻ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല. വി.ഡി സതീശൻ പ്രസംഗം കേട്ടിട്ടില്ലെന്നും ശശികല പറഞ്ഞു. ശശികലയുടെ പരാതിയിൽ തുടർനടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷൻ ചെയർപേഴ്‌സൻ എം.സി ജോസഫൈൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP