Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ ചീഫ് സെക്രട്ടറിക്ക് തന്നോടു വ്യക്തിവിരോധം; നിസാമിനെ സഹായിച്ചെന്ന ആരോപണത്തിനു പിന്നിൽ സഹപ്രവർത്തകർ: തുറന്നടിച്ച് കെ എസ് ബാലസുബ്രഹ്മണ്യം

മുൻ ചീഫ് സെക്രട്ടറിക്ക് തന്നോടു വ്യക്തിവിരോധം; നിസാമിനെ സഹായിച്ചെന്ന ആരോപണത്തിനു പിന്നിൽ സഹപ്രവർത്തകർ: തുറന്നടിച്ച് കെ എസ് ബാലസുബ്രഹ്മണ്യം

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത് ഭൂഷണു തന്നോടു വ്യക്തിപരമായി വിരോധമുണ്ടായിരുന്നുവെന്നു ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം. ഭരത് ഭൂഷനാണു തന്റെ വിദേശയാത്ര വിവാദമാക്കിയതെന്നും സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ഡിജിപി പറഞ്ഞു.

നിസാം കേസിൽ ഉൾപ്പെടെ തനിക്കെതിരായ പല ആരോപണങ്ങൾക്കു പിന്നിലും ഒരു വിഭാഗം ഉദ്യോഗസ്ഥരാണെന്നും ഡിജിപി പറഞ്ഞു. ആവശ്യത്തിനു ശമ്പളം കിട്ടിയിട്ടും കൈക്കൂലി വാങ്ങുന്നവർ മാനസിക രോഗികളാണെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും ഞായറാഴ്ച വിരമിക്കാനിരിക്കെയാണ് ബാലസുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലുകൾ.

നിസാമിനെ സഹായിച്ചുവെന്ന് വരുത്തി തീർക്കാൻ സഹപ്രവർത്തകർ ശ്രമിച്ചത് മാനസികമായി തളർത്തി. ടോമിൻ തച്ചങ്കരിയുടെ 25വർഷത്തെ പ്രവർത്തനം പരിശോധിക്കമെന്ന് ആവശ്യപ്പെട്ടത് വ്യക്തിവിരോധം കൊണ്ടല്ല.സേനയുടെ ഉന്നമനത്തിനവേണ്ടിയാണ്. തെറ്റു ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തത്.

പക്ഷെ തനിക്കെതിരായ ആരോപങ്ങൾക്ക് പിന്നിൽ ചില ഉദ്യോഗസ്ഥരുടെ സംഘടിത നീക്കമുണ്ടായിരുന്നു. ചില കാര്യങ്ങളിൽ മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷനമുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. വിദേശയാത്ര അനധികൃതമാണെന്ന് പ്രചരിപ്പിച്ചത് ഇതുകൊണ്ടാണ്.

ആവശ്യത്തിന് ശമ്പളവും സൗകര്യവുമുണ്ടെങ്കിൽ പൊലീസുകാർ അഴിമതിക്കാരാവില്ല. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ചിലർ അഴിമതി നടത്തുന്ന മാനസിക പ്രശ്‌നംകൊണ്ടാണ്. കൊച്ചിയിലെ ചില ഡിജെ പാർട്ടികളിൽ മയക്കമരുന്നു പിടിച്ചത് ഒറ്റപ്പെട്ടം സംഭവം മാത്രമാണ്. മാവോയിസ്റ്റുകളെ തോക്കുകൾ കൊണ്ടല്ല നേരിടേണ്ടതെന്നും ഡിജിപി ബാലസുബ്രമണ്യം പറഞ്ഞു. 37 വർഷത്തെ സേവനത്തിനുശേഷമാണ് ബാലസുബ്രഹ്മണ്യം വിരമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP