Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി. ജയരാജന് അധികാര ഭ്രാന്താണ്; ഇവിടം ഉത്തര കൊറിയയാണെന്നാണ് അദ്ദേഹം കരുതുന്നത്; എല്ലാം പാർട്ടിയുടെ കൈയിലാണെന്നാണ് അദ്ദേഹം ധരിക്കുന്നതെങ്കിൽ അത് ഒരു അസുഖമാണ്; ജയരാജൻ ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോംഗ് ഉന്നിലെപ്പോലെയാണ് പെരുമാറുന്നതെന്ന് കെ സുധാകരൻ

പി. ജയരാജന് അധികാര ഭ്രാന്താണ്; ഇവിടം ഉത്തര കൊറിയയാണെന്നാണ് അദ്ദേഹം കരുതുന്നത്; എല്ലാം പാർട്ടിയുടെ കൈയിലാണെന്നാണ് അദ്ദേഹം  ധരിക്കുന്നതെങ്കിൽ അത് ഒരു അസുഖമാണ്; ജയരാജൻ ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോംഗ് ഉന്നിലെപ്പോലെയാണ് പെരുമാറുന്നതെന്ന് കെ സുധാകരൻ

കണ്ണൂർ: സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോംഗ് ഉന്നിലെപ്പോലെയാണ് പെരുമാറുന്നതെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഒരു കമ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയെ പോലെയാണ് അദ്ദേഹത്തിന്റെ നിലപാട്. ജനാധിപത്യത്തിൽ പാർട്ടി ഭരണം അടിച്ചേൽപ്പിക്കാനുള്ള ആഗ്രഹമാണ് ജയരാജനെന്നും സുധാകരൻ പറഞ്ഞു.

പി. ജയരാജന് അധികാര ഭ്രാന്താണ്. ഇവിടം ഉത്തരകൊറിയയാണെന്നാണ് അദ്ദേഹം കരുതുന്നത്. എല്ലാം പാർട്ടിയുടെ കൈയിലാണെന്നാണ് ജയരാജൻ ധരിക്കുന്നതെങ്കിൽ അത് ഒരു അസുഖമാണ്. ഇതൊരു ഭ്രാന്താണ്. താൻ എല്ലാത്തിനും മുകളിലാണെന്ന തോന്നൽ. ഇതാണ് ഫാസിസത്തിന് ജന്മം നൽകുന്നതെന്നും സുധാകരൻ പറഞ്ഞു.

ഇക്കാര്യത്തിൽ തിരുത്തൽ വരുത്തേണ്ടത് സിപിഎം ആണ്. ഇത്തരം ഏകാധിപത്യ പ്രവണത പാർട്ടി പ്രവർത്തകർ തടയണം.ജയരാജൻ ഇപ്പോൾ ഭ്രാന്തമായ മനസിന്റെ പശ്ചാത്തലത്തിലാണ് നീങ്ങുന്നത്. അല്ലെങ്കിൽ ബുധനാഴ്ച ഇത്രയും ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും മുന്നിൽവെച്ച് എല്ലാം പാർട്ടിയാണ് അന്വേഷിക്കേണ്ടതെന്നും തീരുമാനിക്കേണ്ടതെന്നും എങ്ങനെ പറയുമെന്ന് സുധാകരൻ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP