Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി വിജയൻ സർക്കാർ നൽകുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി വി എസ് ഇത്രയും തരംതാഴാൻ പാടില്ല; വയസാംകാലത്ത് അടങ്ങി ഒതുങ്ങി കഴിയുന്നതല്ലേ നല്ലത്: വിഎസിന് ഉപദേശവുമായി കെ സുരേന്ദ്രൻ

പിണറായി വിജയൻ സർക്കാർ നൽകുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി വി എസ് ഇത്രയും തരംതാഴാൻ പാടില്ല; വയസാംകാലത്ത് അടങ്ങി ഒതുങ്ങി കഴിയുന്നതല്ലേ നല്ലത്: വിഎസിന് ഉപദേശവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രിസഭയിലെ 13ാം നമ്പർ കാർ എടുക്കാൻ ആരും ധൈര്യം കാണിക്കാച്ച സാഹചര്യത്തിൽ പിണറായി വിജയനെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ വി എസ് അച്യുതാനന്ദനെയും വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി. വി എസ് അച്യുതാനന്ദൻ അധികാരദുരമൂത്ത ആളാണെന്നും പിണറായി വിജയൻ സർക്കാർ നൽകുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി അദ്ദേഹം ഇത്രയും തരം താഴാൻ പാടില്ലായിരുന്നുവെന്നും ക സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും ഭേദം അന്തസായി വയസാംകാലത്ത് അടങ്ങി ഒതുങ്ങി കഴിയുന്നതാണ് നല്ലതെന്നും ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ സുരേന്ദ്രൻ വ്യക്തമാക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശ്രീ വി എസ് അച്യുതാനന്ദൻ അധികാരദുര മൂത്ത ആളാണെന്ന് നേരത്തെ തന്നെ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പിണറായി വിജയൻ സർക്കാർ നൽകുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി അങ്ങ് ഇത്രയും തരം താഴാൻ പാടില്ലായിരുന്നു. അതിൽ കൂടുതലൊന്നും അങ്ങേക്കിനി ലഭിക്കാൻ പോകുന്നില്ല. അങ്ങയുടെ ഒരുപദേശവും ഈ സർക്കാർ ചെവിക്കൊള്ളൂമെന്നു ഈ ലോകത്താരും കരുതുന്നില്ല. ദയവായി താങ്കൾ ആ പദവി ഇനി സ്വീകരിക്കരുത്. നാണക്കേടാണ്, അങ്ങേക്ക് മാത്രമല്ല, മുഴുവൻ കേരളീയർക്കും. മകൻ അരുൺ കുമാറിന്റെ ആർത്തി ഇനിയും തീരുമെന്ന് കരുതേണ്ട. അയാൾ കാരണം ഇതെത്രാമത്തെ തവണയാണ് താങ്കൾ നാണം കെടുന്നത്?

മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും പ്രവർത്തിച്ച താങ്കൾക്ക് അതുവഴി കിട്ടുന്ന പെൻഷൻ കൊണ്ട് ശിഷ്ടകാലം സുഖമായി കഴിയാമല്ലോ. വിയോജിപ്പുള്ള കാര്യങ്ങൾ തുറന്നു പറയാനെങ്കിലും സ്വാതന്ത്ര്യം ലഭിക്കുമല്ലോ. എം സ്വരാജ് മുതൽ എം എം ലോറൻസ് വരെയുള്ളവരുടെ ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും ഭേദം അന്തസ്സായി വയസ്സാംകാലത്ത് അടങ്ങി ഒതുങ്ങി കഴിയുന്നതാണ് അങ്ങേക്ക് നല്ലത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP