Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കല്യാണം കബാലി സ്‌റ്റൈൽ! വരൻ പള്ളിയിൽ പ്രത്യക്ഷപ്പെട്ടതു കറുത്ത കണ്ണടയും സ്യൂട്ടുമിട്ടു കറുത്ത കോണ്ടസയിൽ ചുരുട്ടുവലിച്ച്; കല്യാണം കബാലിസ്‌റ്റൈലിൽ ആക്കിയ അമേരിക്കൻ മലയാളിയുടെ കഥ

കല്യാണം കബാലി സ്‌റ്റൈൽ! വരൻ പള്ളിയിൽ പ്രത്യക്ഷപ്പെട്ടതു കറുത്ത കണ്ണടയും സ്യൂട്ടുമിട്ടു കറുത്ത കോണ്ടസയിൽ ചുരുട്ടുവലിച്ച്; കല്യാണം കബാലിസ്‌റ്റൈലിൽ ആക്കിയ അമേരിക്കൻ മലയാളിയുടെ കഥ

കോട്ടയം: സിനിമയെയും വെല്ലുന്ന ഒരു കല്യാണം. സംഗതി കോട്ടയത്താണ്. അമേരിക്കൻ മലയാളി കോട്ടയം മെഡിക്കൽ കോളജിന് സമീപം തെക്കേടം വീട്ടിൽ ആനന്ദ് തെക്കേടമാണ് കഥയിലെ നായകൻ

വരൻ കല്യാണ ദിവസം പള്ളിയിൽ പ്രത്യക്ഷപ്പെട്ടത് അധോലോക നായകനായി. രജനീകാന്ത് ആരാധന തലയ്ക്കു പിടിച്ചപ്പോഴാണ് ആനന്ദ് കബാലി സ്‌റ്റൈലിൽ പള്ളിയിൽ വിവാഹത്തിന് എത്തി വീട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചത്.

ആനന്ദും സഹോദരൻ ആഷിഷും രജനീകാന്തിന്റെ കടുത്ത ആരാധകരാണ്. വിവാഹം ഉറപ്പിച്ചപ്പോൾത്തന്നെ അതു രജനീ സ്‌റ്റൈലിൽ വേണമെന്നായിരുന്നു ആനന്ദിന്റെ താൽപര്യം. പത്തു ദിവസത്തെ അവധിക്ക് നാട്ടിൽ എത്തിയപ്പോൾ സുഹൃത്തും ഫോട്ടോഗ്രാഫറുമായ അർജുൻ തോമസുമായി ആലോചിച്ചു വിവാഹം കബാലി സ്‌റ്റൈലിൽ മതിയെന്ന് ഉറപ്പിക്കുകയും ചെയ്തു.

അമ്മയോടും ബന്ധുക്കളോടും പറഞ്ഞപ്പോൾ അവർക്ക് എതിർപ്പായി. വിവാഹത്തിന് കറുത്ത കാർ ദുശകുനം എന്നാണ് ചിലർ കണ്ടെത്തിയത്. എന്നാൽ, തൃശൂരുകാരിയായ വധു റിയ ഇതിനു പൂർണ പിന്തുണ നൽകി.

ഇതോടെ പദ്ധതി നടപ്പാക്കാൻ തന്നെ ആനന്ദ് തീരുമാനിച്ചു. കല്യാണത്തലേന്നു രാത്രി വരനും സഹോദരനും കൂട്ടുകാരും വീട്ടിൽ നിന്നു മറ്റൊരു ഫ്ളാറ്റിലേക്ക് മാറി. വരനും സുഹൃത്തുക്കളും കബാലിയിൽ രജനി അണിയുന്ന തരത്തിലുള്ള സ്യൂട്ടും കണ്ണടയുമെല്ലാം സംഘടിപ്പിച്ചു. കറുത്ത കോണ്ടസ കാറും കൂടി ചേർന്നപ്പോൾ സംഗതി ഗംഭീരം.

 

കുടമാളൂർ പള്ളിയിലേക്ക് പുറപ്പെടാൻ വെറും 15 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഇവർ വീട്ടിലെത്തിയത്. സമയം വൈകിയതു കൊണ്ടു തന്നെ ആരും പരാതി പറയാൻ നിന്നില്ല. ഔഡി കാറിൽ വരനെ കാത്തു നിന്ന വധുവിനു മുന്നിലേക്ക് കോണ്ടസയിൽ ആനന്ദും കൂട്ടുകാരും ഇറങ്ങിയപ്പോൾ രജനികാന്തിന്റെ അധോലോക ചിത്രം കാണുന്നതു പോലെയായി അതിഥികൾ.

പത്തു വർഷമായി അമേരിക്കയിലാണ് എയർലൈൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന ആനന്ദ. വിവാഹത്തിനു മാത്രമായി പത്തു ദിവസത്തേക്ക് നാട്ടിൽ വന്നതാണ്. കെട്ടു കഴിഞ്ഞ് നാലാം പക്കം തിരിച്ചു പോകുകയും ചെയ്തു.

ചിത്രങ്ങൾ: അർജുൻ തോമസ് 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP