Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായങ്ങൾ സംസ്ഥാന സർക്കാർ നൽകും; സർക്കാർ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായങ്ങൾ സംസ്ഥാന സർക്കാർ നൽകും; സർക്കാർ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ 25 ലക്ഷം വരുന്ന ഭിന്നശേഷിക്കാർക്ക് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകുമെന്ന് സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് ആൻഡ് പേരൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ആദ്യമായാണ് ഭിന്നസേഷിക്കാർക്കായി ഒരു സഹകരണ സംഘം ആരംഭിക്കുന്നത്. സംസ്ഥാന സർക്കാർ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഡി. എ. ഡബ്ലിയു. എഫിൽ അംഗമാകാത്തവരെ ജില്ലകളിലെ സഹകരണ സംഘങ്ങളിൽ അംഗമാക്കുകയും സംഘടനയുടെ കേന്ദ്രമായി കേരള സ്റ്റേറ്റ് ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് ആൻഡ് പേരൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ആദ്യ നിക്ഷേപം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ സ്വീകരിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ഗോപാൽ, തൈക്കാട് വാർഡ് കൗൺസിലർ വിദ്യാ മോഹൻ, സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി, ജോയന്റ് രജിസ്ട്രാർ എസ്. ഹരികുമാർ, അസി.രജിസ്ട്രർ ഷെരീഫ് എ., സംഘം പ്രസിഡന്റ് അജി അമ്പാടി, ഡി. എ. ഡബ്ലിയു. എഫ് ജില്ലാ പ്രസിഡന്റ് മലയം മോഹൻ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് അഡ്വ. പരശുവയ്ക്കൽ മോഹനൻ സ്വാഗതവും സംഘം സെക്രട്ടറി ഒ. വിജയൻ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP