Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരിവില നിയന്ത്രിക്കാൻ ബംഗാളിൽ നിന്ന് അരിയെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി; 2000 നീതി സ്റ്റോറുകൾ തുറക്കും; വില വർദ്ധനവിന് വിതരണക്കാരെ പഴിച്ച് സർക്കാർ

അരിവില നിയന്ത്രിക്കാൻ ബംഗാളിൽ നിന്ന് അരിയെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി; 2000 നീതി സ്റ്റോറുകൾ തുറക്കും; വില വർദ്ധനവിന് വിതരണക്കാരെ പഴിച്ച് സർക്കാർ

തിരുവനന്തപുരം: അരിവില നിയന്ത്രിക്കാൻ ബംഗാളിൽ നിന്ന് അരി എത്തിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുറഞ്ഞ വിലയ്ക്കുള്ള അരി മാർച്ച് പത്തിനകം കേരളത്തിലെത്തും. അരി വില കേരളത്തിൽ മാത്രമല്ല കൂടിയിട്ടുള്ളത്. അയൽ സംസ്ഥാനങ്ങളിലും അരിവില കുതിച്ചുയരുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞതാണ് സംസ്ഥാനത്ത് അരിവില കൂടാൻ പ്രധാന കാരണം. വിലക്കയറ്റം നിയന്ത്രിക്കാൻ 2000 നീതി സ്റ്റോറുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു. നിയമസഭയിൽ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വിതരണക്കാർ അരി നൽകാത്തതാണ് കേരളത്തിലെ അരിവില കൂടുന്നതിന്റെ കാരണം. വിതരണക്കാർ കേരളത്തിനു അരി നൽകാൻ തയ്യാറാകുന്നില്ല. അത്രയ്ക്കു പേരുദോഷമാണ് കേരളം അവർക്കിടയിൽ വരുത്തിവച്ചിരിക്കുന്നത്. മുൻസർക്കാരിന്റെ കാലത്ത് അരി വാങ്ങി പണം നൽകാത്തതാണ് കേരളത്തിനു പേരുദോഷം വരുത്തിവച്ചത്. ഈ കുടിശ്ശിക മൂലമാണ് അരി നൽകാത്തത്. 157 കോടി രൂപയാണ് അരിവിതരണക്കാർക്ക് കേരളം കുടിശ്ശികയായി നൽകാനുള്ളതെന്നും മന്ത്രി സഭയിൽ അറിയിച്ചു.

ഒരു കിലോ ജയ അരിക്ക് 48 രൂപയാണ് വില. മട്ട അരിക്ക് 43 രൂപയും, സുരേഖ അരിക്ക് 37 രൂപയുമാണ് വില. അരി പ്രതിസന്ധി പരിഹരിക്കാൻ പശ്ചിമ ബംഗാളിൽ നിന്ന് അരി എത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇത് നീതി സ്റ്റോറുകൾ വഴി വിതരണം ചെയ്യുമെന്നും കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു.

ബംഗാളിൽ മാത്രമാണ് അരി വില കുറവ് അതുകൊണ്ടാണ് അവിടെ നിന്നും അരി ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നത്. മാർച്ച് 10 ന് മുമ്പെ അരി നീതി സ്റ്റോറുകളിൽ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ ജനവാസ കേന്ദ്രങ്ങളിൽ തുറക്കില്ലെന്നും മന്ത്രി സഭയിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP