Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ മതപാഠ ശാല രൂപം മാറി നോൺ വെജിറ്റേറിയൻ ഹോട്ടലായപ്പോൾ വിശ്വാസികളുടെ പ്രതിഷേധം; ബീഫും ചിക്കനും വിളമ്പുന്നെന്ന് കാണിച്ച് ജനം ചാനൽ വാർത്ത നൽകിയതോടെ ക്ഷേത്ര കോംപൗണ്ടിന് അരികെയും മാംസാഹാരം വേണ്ടെന്ന വിലക്കുമായി മന്ത്രി കടകംപള്ളിയും

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ മതപാഠ ശാല രൂപം മാറി നോൺ വെജിറ്റേറിയൻ ഹോട്ടലായപ്പോൾ വിശ്വാസികളുടെ പ്രതിഷേധം; ബീഫും ചിക്കനും വിളമ്പുന്നെന്ന് കാണിച്ച് ജനം ചാനൽ വാർത്ത നൽകിയതോടെ ക്ഷേത്ര കോംപൗണ്ടിന് അരികെയും മാംസാഹാരം വേണ്ടെന്ന വിലക്കുമായി മന്ത്രി കടകംപള്ളിയും

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡ് ആസ്ഥാനത്തെ കന്റീനിൽ നോൺ വെജ് ഭക്ഷണത്തിന് സർക്കാർ വിലക്കേർപ്പെടുത്തി. വെജിറ്റേറിയൻ ഭക്ഷണം മാത്രം നൽകിയാൽ മതിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കർശന നിർദ്ദേശം നൽകി. ക്ഷേത്രത്തിനുസമീപം ഗോമാംസം വിളമ്പുന്നെന്ന പ്രചാരണത്തെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. ക്ഷേത്രത്തിനോട് അടുത്തുള്ള ഹോട്ടലിൽ ബീഫും ചിക്കനും അടങ്ങുന്ന ഭക്ഷണം വിളമ്പുന്ന ഹോട്ടൽ തുടങ്ങിയ വാർത്ത ആർഎസ്എസ് നിയന്ത്രണത്തിലുള്ള ജനം ചാനലാണ് വാർത്ത നൽകിയത്. സംഭവം വിവാദമായതോടയാണ് മന്ത്രി ഇടപെടൽ നടത്തിയത്.

നന്ദൻകോടുള്ള ദേവസ്വംബോർഡ് ആസ്ഥാനത്ത് ബുധനാഴ്ചയാണ് കന്റീൻ പ്രവർത്തനം തുടങ്ങിയത്. പുറത്തുനിന്നുള്ളവരും ഇവിടെ ഭക്ഷണം കഴിക്കുന്നുണ്ട്. കന്റീനിൽ സസ്യേതര ഭക്ഷണം വിളമ്പുന്നതിനെതിരെ സംഘപരിവാർ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തതോടെയാണ് ദേവസ്വം മന്ത്രി ഇടപെട്ടത്. നോൺ വെജ് വിഭവങ്ങൾ വിൽക്കുന്നെന്ന പരാതികളും ഇതിന്റെ പേരിൽ വർഗീയ സംഘർഷമുണ്ടാക്കാനുള്ള നീക്കവും കണക്കിലെടുത്താണ് ഇടപെടുന്നതെന്നും മന്ത്രി വിശദീകരിക്കുന്നു.

ഇതെത്തുടർന്ന് കന്റീനിൽ സസ്യേതരഭക്ഷണം വിൽക്കുന്നത് നിർത്തി. കരാറെടുത്ത സമയത്ത് നോൺവെജ് വിഭവങ്ങൾ വിൽക്കരുതെന്ന നിബന്ധന ഇല്ലായിരുന്നെന്ന് കന്റീൻ നടത്തിപ്പുകാരൻ. അതേസമയം ദേവസ്വം ബോർഡ് കെട്ടിടത്തിലോ ക്ഷേത്ര കോംപൗണ്ടിലോ അല്ല കന്റീൻ പ്രവർത്തിക്കുന്നത്. ദേവസ്വംബോർഡ് ആസ്ഥാനത്തോട് ചേർന്നുള്ള ക്ഷേത്ര മതിലും വഴിയും കഴിഞ്ഞാണ് കന്റീൻ കെട്ടിടം ഉള്ളത്. എന്നാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ മതപാഠ ശാലയാണ് നോൺ വെജിറ്റേറിയൻ ഹോട്ടലായി പരിഷ്‌കരിച്ചത്. ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതിയായിരുന്നു ഇതിനു പിന്നിലെന്നുമായിരുന്നു ജനം ചാനൽ നൽകിയ വാർത്ത.

ദേവസ്വം ബോർഡ് ആസ്ഥാനത്തെ രാജരാജേശ്വരി ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന ഭക്ഷണശാലയിലെ പ്രധാന വിഭവങ്ങൾ തന്നെ ബീഫും ചിക്കനുമൊക്കെയാണെന്നറിഞ്ഞ ഭക്തജനങ്ങളും, ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിപിഎം സംസ്ഥാന സമിതിയിലും മാംസാഹാരം വിളമ്പിയ സംഭവത്തിൽ ദേവസ്വം ബോർഡിനെതിരെ വിമർശനമുയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP