Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാമായണം നൽകുന്നത് വിലയേറിയ സന്ദേശം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തൃപ്രയാർ: വ്യക്തിയെ നിലയിലും ഭരണാധികാരി എ നിലയിലും ഒരാൾ എങ്ങനെയായിരിക്കണമെന്ന വിലയേറിയ സന്ദേശമാണ് രാമായണം നമുക്ക് പകർു നൽകുന്നതെന്ന് ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൃപ്രയാർ ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന നാലമ്പല ക്ഷേത്ര തീർത്ഥാടനം ദർശൻ 2018 ന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാമനെ അടുത്തറിയാനും രാമായണത്തെ മനസിലാക്കാനും രാമായണ മാസാചരണം ഏതൊരു മനുഷ്യസ്നേഹിയേയും സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ നടത്തു നാലമ്പല തീർത്ഥാടന സർവ്വീസിന്റേയും കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക നാലമ്പല സർവ്വീസിന്റേയും ഫ്ളാഗ് ഓഫും മന്ത്രി നിർവഹിച്ചു. ഇതോടൊപ്പം മുൻ വർഷത്തെ നാലമ്പല തീർത്ഥാടന പരിപാടി ദർശൻ 2017 ൽ ഡി ടി പി സിയുമായി സഹകരിച്ച സ്ഥാപനങ്ങൾക്കുള്ള ഉപഹാര സമർപ്പണവും മന്ത്രി നിർവഹിച്ചു. തൃശ്ശൂരിൽ നിന്നും രാവിലെ 6 മണിക്കാണ് തുടർന്നുള്ള ദിവസങ്ങളിൽ ഡി ടി പി സിയുടെ നാലമ്പല തീർത്ഥാടന സർവ്വീസ് ആരംഭിക്കുക. ഒരാൾക്ക് 600 രൂപ നിരക്കിൽ 25 പേർക്ക് യാത്ര ചെയ്യാവു വാഹനമാണ് ഒരുക്കിയിരിക്കുന്നത്. തുടർന്ന് നാലമ്പല ടൂറിസം പദ്ധതിയുടെ അലോകന യോഗവും മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP