Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിരവധി കേസുകളിൽ നോട്ടീസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാൻ മടി; മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് കോടതി സ്പീക്കർക്ക് കത്തയച്ചു; പതിവില്ലാത്ത കത്ത് കണ്ട് നിയമോപദേശം തേടി ശ്രീരാമകൃഷ്ണൻ

നിരവധി കേസുകളിൽ നോട്ടീസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാൻ മടി; മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് കോടതി സ്പീക്കർക്ക് കത്തയച്ചു; പതിവില്ലാത്ത കത്ത് കണ്ട് നിയമോപദേശം തേടി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: വിവിധ കേസുകളിൽ പ്രതിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു സ്പീക്കർ പി.ശ്രീരാമകൃഷ്ണനു തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കത്ത് അയച്ചു. കോടതിയിൽ ഹാജരാകാൻ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ഇത്. അസാധാരണമായ നടപടിയായതിനാൽ സ്പീക്കറുടെ ഓഫിസിൽ നിന്നു നിയമവിദഗ്ധരുടെ ഉപദേശം തേടി. രണ്ടാഴ്ച മുൻപാണു കോടതിയിൽ നിന്നു കത്തു ലഭിച്ചത്. ഇത് സ്പീക്കറുടെ ഓപീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒട്ടേറെ സമരപരിപാടികളിൽ പങ്കെടുത്ത കടകംപള്ളിക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അദ്ദേഹത്തോടു ഹാജരാകാൻ പലതവണ കോടതി ആവശ്യപ്പെട്ടിരുന്നു. കടകംപള്ളി മന്ത്രിയായശേഷവും നോട്ടിസ് അയച്ചിട്ടുണ്ട്. എന്നാൽ മന്ത്രി കോടതിയിൽ ഹാജരായില്ല. ഇതു കണക്കിലെടുത്താണ് അറസ്റ്റ് ചെയ്യാൻ അനുമതി ആവശ്യപ്പെട്ടു കോടതി സ്പീക്കർക്കു കത്ത് അയച്ചത്. അത്യപൂർവ്വ നടപടിയാണ് ഇത്. അതുകൊണ്ട് തന്നെ കരുതലോടെയാണ് സ്പീക്കർ നീങ്ങുന്നത്. എന്നാൽ നിയമസഭാ സമ്മേളനം നടക്കുമ്പോൾ മാത്രമേ അനുമതി ആവശ്യമുള്ളൂവെന്നാണ് സ്പീക്കറുടെ ഓഫിസിനു പ്രാഥമിക നിയമോപദേശം ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. പക്ഷേ ഇത് കോടതിയെ അറിയിക്കാനും കഴിയില്ല. ഇതാണ് വെട്ടിലാക്കുന്നത്. ഇങ്ങനെ ഒരു മറുപടി കൊടുത്താൽ കടകംപള്ളിയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടേക്കും. ഇത് ഇടത് മന്ത്രിസഭയുടെ പ്രതിച്ഛായയേയും ബാധിക്കും.

അതാണ് സ്പീക്കറെ വലയ്ക്കുന്നത്. ക്രിമിനൽ കേസിൽ നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യുന്നതിനു തടസ്സമില്ല. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്താണെങ്കിൽ ചീഫ് സെക്രട്ടറി വഴി അക്കാര്യം സ്പീക്കറെ അറിയിക്കണം. പ്രധാനകവാടത്തിനു പുറത്തു 16 മീറ്റർ അകലെ നിന്നു നിയമസഭാ മന്ദിരത്തിന്റെ പിൻഭാഗംവരെയുള്ള ഒരിടത്തുനിന്നും അറസ്റ്റ് പാടില്ല. പ്രധാനകവാടത്തിന്റെ വലതുഭാഗത്തെ വികാസ് ഭവൻ കവാടത്തിൽ നിന്ന് ആറുമീറ്റർ മുന്നോട്ടുള്ള ഭാഗത്തും അറസ്റ്റ് അനുവദിക്കില്ലെന്നാണു നിയമസഭാ ചട്ടം. എംഎൽഎ ഹോസ്റ്റലിൽ നിന്ന് അറസ്റ്റ് പാടില്ലെന്നും ചട്ടത്തിൽ പറയുന്നു. സിവിൽ കേസ് ആണെങ്കിൽ സഭാ സമ്മേളനം നടക്കുന്ന സമയത്തും സമ്മേളനം തീർന്നു 40 ദിവസത്തിനുള്ളിലും അറസ്റ്റ് പാടില്ല.

ക്രിമിനൽ കേസിൽ ഒരു നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്താൽ അക്കാര്യം കോടതി രേഖാമൂലം സ്പീക്കറെ അറിയിക്കണമെന്നാണു നിയമസഭാചട്ടം 161 അനുശാസിക്കുന്നത്. സമ്മേളനം നടക്കുന്ന സമയത്താണെങ്കിലും അല്ലെങ്കിലും ഇതു ബാധകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP