Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേവസ്വം മന്ത്രിയെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വമാണ് താൻ നിർവഹിച്ചത്; ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ആർക്കും അസഹിഷ്ണത തോന്നിയിട്ട് കാര്യമില്ല; ക്ഷേത്ര ദർശന വിവാദത്തിൽ മറുപടിയുമായി മന്ത്രി കടകംപള്ളി

ദേവസ്വം മന്ത്രിയെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വമാണ് താൻ നിർവഹിച്ചത്; ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ആർക്കും അസഹിഷ്ണത തോന്നിയിട്ട് കാര്യമില്ല; ക്ഷേത്ര ദർശന വിവാദത്തിൽ മറുപടിയുമായി മന്ത്രി കടകംപള്ളി

തിരുവന്തനപുരം: അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചതിനെത്തുടർന്നുണ്ടായ വിവാദത്തിൽ വിശദീകരണവുമായാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് എത്തിയത്.

ദേവസ്വം മന്ത്രിയെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വമാണ് താൻ നിർവഹിച്ചതെന്ന് മന്ത്രി പറഞ്ഞു. തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ആർക്കും അസഹിഷ്ണത തോന്നിയിട്ട് കാര്യമില്ലെന്നും തന്റെ കുടുംബാംഗങ്ങൾ എല്ലാവരും ഭക്തിപ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരാണെന്നും മന്ത്രി കടകംപള്ളി അറിയിച്ചു.

മന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തേയും വഴിപാടുകളെയും സ്വാഗതം ചെയ്ത ബിജെപി, സിപിഎമ്മിന് ഇരട്ടത്താപ്പ് ആണെന്ന് ആരോപിച്ചിരുന്നു. നേതാക്കൾ ക്ഷേത്രത്തിൽ എത്തുകയും വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുമ്പോൾ അണികളിൽ നിരീശ്വര വാദം കുത്തി നിറയ്ക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് കടകംപള്ളി വിശദീകരണവുമായി എത്തിയത്.

ഇന്നലെ പുലർച്ചെ ഗുരുവായൂരിലത്തെിയ മന്ത്രി പന്തീരടി പൂജക്ക് നടയടക്കും മുമ്പേ ക്ഷേത്രത്തിലത്തെിയാണ് കണ്ണനെ തൊഴുതത്. കസവുമുണ്ടും കസവുഷാളുമണിഞ്ഞാണ് മന്ത്രി ക്ഷേത്രത്തിലത്തെിയത്. ദേവസ്വം ചെയർമാനും കോൺഗ്രസ് നേതാവുമായ പീതാംബരക്കുറുപ്പിനോടൊപ്പം കൊടിമരത്തറക്കടുത്ത് വലിയ ബലിക്കല്ലിന് സമീപം നിന്ന മന്ത്രി തൊഴുകൈകളോടെ ഭഗവാനെ വണങ്ങി. തുടർന്ന് നാലമ്പലത്തിനുള്ളിൽ കയറി തൊഴുത്, മേൽശാന്തി പള്ളിശ്ശേരി മധുസൂധനൻ നമ്പൂതിരിക്ക് ദക്ഷിണ നൽകി പ്രസാദം സ്വീകരിച്ചു. നാലമ്പലത്തിന് പുറത്തുകടന്ന മന്ത്രി ഉപദേവതകളായ ഗണപതി,ഭഗവതി, അയ്യപ്പൻ എന്നിവരെയും വണങ്ങി. തുടർന്ന് കുടുംബാംഗങ്ങളുടെ പേരിൽ വഴിപാടിനായി പണം നൽകി.

വൈകീട്ട് ഗുരുവായൂരിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ മന്ത്രി തനിക്കുണ്ടായ നവ്യാനുഭവത്തെ കുറിച്ച് വാചാലനാവുകയും ചെയ്തു.'എന്റെ പൊതുജീവിതത്തിലെ ഏറ്റവും മനോഹരവും ധന്യവുമായ നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോവുന്നത്' എന്ന് പറഞ്ഞാണ് അദ്ദേഹം ഗുരുവായൂർ അനുഭവം വർണ്ണിച്ചത്. അതായത് യാദൃഛികമായല്ല താൻ തികച്ചും ആലോചിച്ച് ഉറപ്പിച്ച തീരുമാനം തന്നെയാണ് ഇതെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെ വാക്കുകൾ. നേരത്തെയും വിശ്വാസവും വ്യക്തി ജീവിതവും സംബന്ധിച്ച് സിപിഎമ്മിൽ വിവാദം ഉണ്ടായിരുന്നു.

നിലവിൽ ഒരാൾ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നതൊന്നും പാർട്ടിയിൽ നേരിട്ട് പ്രശ്നമല്ല. വിശ്വാസങ്ങൾക്കല്ല, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ചൂഷണത്തിനും എതിരാണ് തങ്ങളെന്നാണ് ഇ.എം.എസ് അടക്കമുള്ള സി.പി.എം നേതാക്കൾ പലതവണ വ്യക്തമാക്കിയത്. പക്ഷേ വിശ്വാസം ഒളിപ്പിച്ചുവെക്കുന്ന നേതാക്കൾക്കെതിരെ പാർട്ടിക്കകത്ത് പല തവണ വിമർശനം ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP