1 usd = 64.89 inr 1 gbp = 90.68 inr 1 eur = 79.81 inr 1 aed = 17.67 inr 1 sar = 17.30 inr 1 kwd = 216.67 inr

Feb / 2018
23
Friday

ജനങ്ങളെ കൊള്ളയടിക്കാത്ത ജനകീയ ബാങ്കാണ് കേരള ബാങ്ക്; അനാവശ്യതടസ്സവാദങ്ങൾ ഉന്നയിച്ച് കേരള ബാങ്കിനെ എതിർക്കരുതെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തുറന്ന കത്ത്

January 17, 2018 | 09:39 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരിക്കാൻ അനുവദിക്കില്ല എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യുടെ പ്രസ്താവന കാര്യങ്ങൾ പൂർണമായി ഉൾക്കൊള്ളാത്തതുകൊണ്ടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.സംസ്ഥാന സഹകരണ ബാങ്കിന് നിലവിൽ ഏറ്റവും ഉയർന്ന മൂലധന പര്യാപ്തതയുള്ളതുകൊണ്ട് ജില്ലാ ബാങ്കുകൾ സംസ്ഥാന ബാങ്കിൽ ലയിപ്പിക്കുന്നത് ഒട്ടും അനുചിതമല്ല.ഇടതുപക്ഷം എസ്‌ബിഐ-എസ്‌ബിറ്റി ലയനത്തെ എതിർക്കുകയും കെഎസ്സിബി-ഡിസിബി ലയനം നടപ്പാക്കുകയും ചെയ്യുന്നു എന്ന വിമർശനത്തിലും കഴമ്പില്ല. എസ്‌ബിഐ-എസ്‌ബിറ്റി ലയനം സംസ്ഥാനത്തിന് ദോഷകരമാകുമ്പോൾ, കേരള ബാങ്ക വരുന്നതോടെ സംസ്ഥാനത്തിന്റെ ബാങ്ക് നിർവാഹക ശേഷി കൂടുകയാണ് ചെയ്യുക.ജനങ്ങളെ കൊള്ളയടിക്കാത്ത ജനകീയ ബാങ്കിനെ അനാവശ്യ തടസ്സവാദങ്ങളുന്നയിച്ച് പിറകോട്ട് വലിക്കാതെ സർക്കാർ നടപടികളെ പിന്തുണയ്ക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പ്രിയപ്പെട്ട ശ്രീ. രമേശ് ചെന്നിത്തല,

കേരള ബാങ്ക് രൂപീകരിക്കാൻ അനുവദിക്കില്ല എന്ന അങ്ങയുടെ പ്രസ്താവന ശ്രദ്ധയിൽപെട്ടതിനാലാണ് ഇത്തരമൊരു തുറന്ന കത്ത് എഴുതുന്നത്.ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കും എന്നത്. ഈ പത്രികയ്ക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് നിലവിലെ ഇടതു മുന്നണി സർക്കാർ. അതുകൊണ്ട് തന്നെ ജനതയുടെ അംഗീകാരം നേടിയ ഒരു വാഗ്ദാനം നടപ്പാക്കുക എന്നത് ജനഹിതമാണ്.

ലാഭത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കുന്നതിനോടുള്ള അങ്ങയുടെ വിയോജിപ്പ് കാര്യങ്ങൾ പൂർണ്ണമായി ഉൾകൊള്ളാത്തത് മൂലമാണ്. സംസ്ഥാന സഹകരണ ബാങ്ക് കഴിഞ്ഞ 3 വർഷമായി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. എനാൽ 200ലധികം കോടി രൂപയുടെ സഞ്ചിതനഷ്ടമുണ്ട്. ഇതിന് കാരണം ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിക്ക് ഉയർന്ന നിരക്കിൽ കരുതൽ സൂക്ഷിച്ചതാണ്. മാർക്കറ്റ്‌ഫെഡ്, റബർ മാർക്കറ്റിങ് ഫെഡറേഷൻ, അഗ്രീൻകോ, റബ്‌കോ തുടങ്ങിയ സ്ഥാപനങ്ങളുടെ വായ്പയാണ് കാലങ്ങളായി കുടിശ്ശികയായിട്ടുള്ളത്. ഇതിനെല്ലാം 100 ശതമാനമാണ് കരുതൽ സൂക്ഷിച്ചിട്ടുള്ളത്. അതായത് സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം സാങ്കേതികമാണെന്നാണ് സൂചിപ്പിച്ചത്. മാത്രമല്ല, സംസ്ഥാന സഹകരണ ബാങ്കിനാണ് നിലവിൽ ഏറ്റവും ഉയർന്ന മൂലധന പര്യാപ്തതയുള്ളത്. ഈ സാഹചര്യത്തിൽ ജില്ലാ ബാങ്കുകൾ സംസ്ഥാന ബാങ്കിൽ ലയിപ്പിക്കുന്നത് ഒട്ടും അനുചിതമല്ല.

അങ്ങയുടെ മറ്റൊരു വിമർശനം ഇടതുപക്ഷം എസ്‌ബിഐ-എസ്‌ബിറ്റി ലയനത്തെ എതിർക്കുകയും കെഎസ്സിബി-ഡിസിബി ലയനം നടപ്പാക്കുകയും ചെയ്യുന്നു എന്നതാണ്. എസ്‌ബിഐ-എസ്‌ബിറ്റി സംയോജനത്തെ എതിർത്തതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഇപ്പോൾ അവ അനുഭവവേദ്യമായിരിക്കുകയാണ്. എസ്‌ബിറ്റിയെ എസ്‌ബിഐയിൽ ലയിപ്പിച്ചതിലൂടെ നിരവധി ബാങ്ക് ശാഖകളാണ് കേരളത്തിന് നഷ്ടമായത്. കേരളത്തിലെ ചെറുപ്പക്കാർക്ക് ലഭിക്കേണ്ട കുറെയേറെ തൊഴിലവസരങ്ങൾ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. നിലവിലെ ജീവനക്കാരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി. ബാങ്കിങ് സേവനങ്ങൾക്ക് സമ്പന്നനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ വലിയ ചാർജുകൾ ഈടാക്കുന്നു. പാവപ്പെട്ടവരുടെ ക്ഷേമ പെൻഷൻ അക്കൗണ്ടുകൾ വരെ കൊള്ളയടിക്കുന്ന സ്ഥിതിയുണ്ടായത് അങ്ങേയ്ക്കും അറിവുള്ളതാണല്ലോ. മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക വികസന പ്രക്രിയയിൽ എസ്‌ബിറ്റിയിൽ നിന്നും ലഭിച്ചിരുന്ന പിന്തുണ എസ്‌ബിഐകയിൽ നിന്നും ലഭിക്കുന്നുമില്ല. സംസ്ഥാനത്ത് നിന്നും ശേഖരിക്കപ്പെടുന്ന വിഭവം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കപ്പെടുകയും ചെയ്യുന്നു.

എന്നാൽ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും തമ്മിൽ സംയോജിപ്പിക്കുമ്പോൾ കേരള ജനതയുടെ ബാങ്കിങ് ആവശ്യങ്ങൾ നിർവഹിക്കാനുള്ള ശേഷി കൂടുകയാണ് ചെയ്യുന്നത്. ആധുനിക സാങ്കേതിക വിദ്യയിലൂന്നിയ ഏകീകൃത സോഫ്റ്റ്‌വെയർ സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ഏർപ്പെടുത്താൻ കഴിയുന്നു. പ്രാഥമിക ബാങ്കുകളിലൂടെ ആധുനിക ബാങ്കിങ് സേവനങ്ങൾ ഗ്രാമീണ ജനതയ്ക്കും ലഭ്യമാക്കാൻ കഴിയും. നമ്മുടെ നാട്ടിൽ നിന്നും സ്വരൂപിക്കപ്പെടുന്ന വിഭവം സംസ്ഥാനത്ത് തന്നെ വിനിയോഗിക്കാനും കഴിയും. ബാങ്കിങ് സേവനങ്ങൾ ചാർജ് ഇല്ലാതെയോ, ഏറ്റവും കുറഞ്ഞ ചാർജ്ജിലോ നൽകാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ നേട്ടം. ശാഖകൾ പൂട്ടുകയോ ജീവനക്കാരെ കുറയ്ക്കുകയോ ചെയ്യുന്നില്ല. കൂടാതെ എൻആർഐ നിക്ഷേപമടക്കം സ്വീകരിച്ച് അത് നാടിന്റെ ഭാവി വികസനത്തിന് ഉപയുക്തമാകുന്ന രീതിയിൽ വിനിയോഗിക്കാനും കഴിയും. ചുരുക്കത്തിൽ എസ്‌ബിഐ-എസ്‌ബിറ്റി ലയനം സംസ്ഥാനത്തെ ദുർബലപ്പെടുത്തുമ്പോൾ കെഎസ്സിബി-ഡിസിബിലയനം സംസ്ഥാന വികസനത്തിന് അനുഗുണമായി തീരുന്നു എന്നുള്ളതാണ് ഈ രണ്ട് ലയനങ്ങളും തമ്മിലുള്ള കാതലായ വ്യത്യാസം.

കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങളിൽ ഹ്രസ്വകാല കാർഷിക വായ്പാ മേഖലയിൽ ദ്വിതല ഘടനയാണ് ഉചിതമെന്നത് ഇതിനായി നിയോഗിച്ച വിവിധ കമ്മിറ്റികളും, കമ്മീഷനുകളും ശുപാർശ ചെയ്തിട്ടുണ്ട്. മാത്രമല്ല, ഇന്നത്തെ സംസ്ഥാന ബാങ്കിങ് സാഹചര്യത്തിൽ കേരള ബാങ്കെന്ന ആശയത്തിന് വളരെയേറെ പ്രസക്തിയുമുണ്ട്. സംസ്ഥാനത്തിന്റെ വൻകിട വികസന പദ്ധതികൾക്ക് എൻ.ആർ.ഐ നിക്ഷേപം അടക്കം സ്വീകരിച്ച് വിനിയോഗിക്കാൻ ഈ പദ്ധതി സഹായകമാകും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് തുടങ്ങീ സംസ്ഥാനങ്ങൾ ലയനത്തിലൂടെ കേരള ബാങ്ക് മാതൃക പിന്തുടരാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് അങ്ങ് അറിഞ്ഞു കാണുമല്ലോ.

മുൻകാല അനുഭവങ്ങളിലേക്ക് പോയാൽ ഗോശ്രീ പദ്ധതി, സിയാൽ, കൊച്ചിൻ മെട്രോ, കോഴിക്കോട് റോഡ് വികസന പദ്ധതി എന്നിവയ്‌ക്കെല്ലാം വായ്പ നൽകാൻ ദേശസാൽകൃത ബാങ്കുകളടക്കം അറച്ച് നിന്നപ്പോൾ നമ്മുടെ സഹകരണ ബാങ്കുകളാണ് ഈ ആവശ്യത്തിന് സന്നദ്ധരായി മുന്നോട്ട് വന്നിട്ടുള്ളതെന്നത് സ്മരണീയമാണ്. ഇത് കൂടുതൽ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ കേരള ബാങ്കിന് സാധിക്കും.

കേരള ബാങ്ക് രൂപീകരണത്തിനായി എം.എസ്. ശ്രീറാം കമ്മറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ ശാക്തീകരണമാണ് അടിവരയിടുന്നത്. സർക്കാർ നയവും അതുതന്നെയാണ്. അതിനാൽ ഇക്കാര്യത്തിൽ യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല. കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ആകെയുണ്ടാകുന്ന കുറവ് 14 ജില്ലാ സഹകരണ ബാങ്കുകളിലെ ഡയറക്ടർ ബോർഡ് ഇല്ലാതാകുന്നു എന്നത് മാത്രമാണ്. ഏതാനും നേതാക്കൾക്ക് സ്ഥാനം നഷ്ടമാകും. ഈ ഒരു കാരണം മുൻനിർത്തി കേരള ബാങ്കിനെ എതിർക്കേണ്ടതുണ്ടോ എന്ന് വിശദമായി ഒരിക്കൽ കൂടെ വിലയിരുത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്.

കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാരിന് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കേരള ജനത ആഗ്രഹിക്കുന്നത് എല്ലാവിധ ബാങ്കിങ് സൗകര്യങ്ങളും നൽകാൻ കഴിയുന്ന എന്നാൽ ജനങ്ങളെ കൊള്ളയടിക്കാത്ത ഒരു ജനകീയ ബാങ്കാണ്. ഇത് സാക്ഷാത്കരിക്കാൻ കേരള ബാങ്കിന് സാധിക്കും. ഇത്തരുണത്തിൽ അനാവശ്യ തടസ്സവാദങ്ങളുന്നയിച്ച് കേരള ബാങ്കെന്ന വലിയ ലക്ഷ്യത്തെ പിറകോട്ട് വലിക്കാതെ സർക്കാർ നടപടികളെ പിന്തുണയ്ക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.

സസ്‌നേഹം

കടകംപള്ളി സുരേന്ദ്രൻ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സൈലന്റ് വാലിയിലെത്തുന്ന കമിതാക്കളെ ഭീഷണിപ്പെടുത്തും; ദേശീയോദ്യാനത്തിൽ വരുന്നവരെ സദാചാരവും പഠിപ്പിക്കും; സാധനങ്ങൾ വിൽക്കാനെത്തുന്ന അന്യനാട്ടുകാരെ കുട്ടികളെ പിടിത്തക്കാരാക്കി പീഡിപ്പിച്ച് രസിക്കും; മധുവിനെ ജീവിക്കുന്ന കാട്ടിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുവന്നതും ഈ കൂട്ടായ്മ തന്നെ; മോഷണക്കുറ്റത്തിന് ആദിവാസി യുവാവിനെ തല്ലിചതച്ചത് കവലയിലിട്ടും; അട്ടപ്പാടിയിലെ ക്രൂര കൊലയ്ക്ക് പിന്നിൽ മുക്കാലി ഡ്രൈവേഴ്‌സ് ഇഡിസി അംഗങ്ങൾ തന്നെ
വി എസ് സ്റ്റെപ് തെറ്റി വീഴുമെന്ന് തോന്നിയപ്പോൾ ഞാൻ ഓടിച്ചെന്നു....; അടുത്തെത്തിയതും ഒരു പൊട്ടിത്തെറി; തന്നോട് ആരാടോ ഇങ്ങോട്ട് വരാൻ പറഞ്ഞത് കടക്കു പുറത്ത്...; ഏതു ആക്രോശത്തിലും പതറാതെ വി എസിനൊപ്പവും നിലപാടിനൊപ്പവും നിൽക്കുക എന്ന കമ്മ്യൂണിസ്റ്റ് ബോധമാണ് എന്നെ പിന്തിപ്പിക്കാതിരുന്നത്;ഒരു സംസ്ഥാന സമ്മേളത്തിന്റ വിങ്ങുന്ന സ്മരണ......; വിഎസിന്റെ പേഴ്‌സൺ സ്റ്റാഫ് അംഗമായിരുന്ന സുരേഷ് കുറിക്കുന്നത് ഇങ്ങനെ
അമ്മയില്ലാത്ത പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചത് അതിക്രൂരമായി; പൊലീസുകാർ കണ്ണടച്ചപ്പോൾ പ്രതിയാകാതെ വീണ്ടും സൗദിയിലെ മർച്ചന്റ് നേവിയിൽ ജോലിക്കെത്തി; ചുമട്ടു തൊഴിലാളിയായ അച്ഛനെ ധിക്കരിച്ച് കോളനികളിൽ അന്തിയുറങ്ങിയ മകൻ; അനാശാസ്യവും മദ്യപാനവും അവധിക്കാലത്തെ വിനോദവും; കുറ്റിച്ചലിൽ അദ്ധ്യാപികയെ ആസിഡ് ഒഴിച്ചതുകൊടുംക്രിമിനൽ; പിടിയിലായ സുബീഷ് സൗദി മർച്ചന്റ് നേവിയിലെ സീമാൻ
സോഫിയ കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനായിരുന്നു ഞങ്ങൾക്ക് ആദ്യം ഇഷ്ടം; ഞങ്ങൾ അത്രമേൽ സ്‌നേഹിച്ച പെണ്ണായിട്ടും ഈ കൊടുംക്രൂരത കാട്ടിയല്ലോ! അവൾക്ക് അവനെ വേണ്ടെങ്കിൽ ഇട്ടേച്ചങ്ങ് പോയാൽ പോരായിരുന്നോ? ഇനി സോഫിയയും അരുണും പുറംലോകം കാണരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം; സാം എബ്രഹാം വധക്കേസിൽ പ്രതികരണവുമായി പിതാവ് സാമുവൽ എബ്രഹാം
ആ രക്തത്തിൽ പൊലീസിനും പങ്കുണ്ട്; മധുവിനെ നാട്ടുകാർ തല്ലി ചതച്ചത് പൊലീസിൽ നിന്നും കിട്ടിയ ഉറപ്പിന്റെ ബലത്തിൽ; നാട്ടുകാർക്ക് പുറമെ ജീപ്പിൽ വെച്ച് പൊലീസും മധുവിനെ മർദ്ദിച്ചതായി സൂചന; മധുവിനെ പൊലീസ് മാവോയിസ്റ്റായി ചിത്രികരിച്ചിരുന്നതായും റിപ്പോർട്ട്; അദിവാസികളല്ലാത്തവർക്ക് വനത്തിൽ കയറാൻ വനംവകുപ്പധികൃതരുടെ അനുമതി വേണമെന്നിരിക്കെ വനത്തിൽ കയറി മധുവിനെ പൊക്കാൻ പൊതുജനത്തിന് ആരാണ് അനുമതി നൽകിയത്?
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ