Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുടുന്ത പാടത്ത് വിത്തെറിഞ്ഞു

പത്തനംതിട്ട: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, പാടശേഖര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുടുന്ത പാടശേഖരത്തിലെ രണ്ടാം സീസൺ നെൽകൃഷിയുടെ വിത്ത് വിതയ്ക്കൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ ഉദ്ഘാടനം ചെയ്തു.

വൈസ്പ്രസിഡന്റ് സി.വി.ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അജിതകുമാരി, അംഗം മഞ്ചു ലക്ഷ്മി, കാർഷിക വികസന സമിതി അംഗങ്ങളായ വി എസ്.വർഗീസ്, എൻ.ഐ ജേക്കബ്, ജോയി തോമസ്, പാടശേഖര സമിതി സെക്രട്ടറി ജോസഫ് തോമസ്, ജോജി, ജേക്കബ്, കൃഷി ഓഫീസർ ജയശ്രീ ഭാസ്‌കർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണപിള്ള, ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP