Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉറഞ്ഞാടിയ കൈതച്ചാമുണ്ഡി രണ്ടു പേരെ വെട്ടിപ്പരുക്കേൽപ്പിച്ചു; വഴിയരുകിൽ നിന്നയാളുടെ മൊബേൽ ഫോൺ പിടിച്ചുവാങ്ങി ചവിട്ടിപ്പൊട്ടിച്ചു: കണ്ടു നിന്ന സ്ത്രീകളും കുട്ടികളും അലറിക്കരഞ്ഞു: സംഭവം അറിഞ്ഞെത്തിയ പൊലീസ് കേസ് എടുത്തെങ്കിലും പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് ക്ഷേത്രക്കമ്മിറ്റിയും തെയ്യക്കോലം കെട്ടിയ ബൈജുവും ഏറ്റെടുത്തതോടെ കേസ് ഒത്തു തീർപ്പാക്കി

ഉറഞ്ഞാടിയ കൈതച്ചാമുണ്ഡി രണ്ടു പേരെ വെട്ടിപ്പരുക്കേൽപ്പിച്ചു; വഴിയരുകിൽ നിന്നയാളുടെ മൊബേൽ ഫോൺ പിടിച്ചുവാങ്ങി ചവിട്ടിപ്പൊട്ടിച്ചു: കണ്ടു നിന്ന സ്ത്രീകളും കുട്ടികളും അലറിക്കരഞ്ഞു: സംഭവം അറിഞ്ഞെത്തിയ പൊലീസ് കേസ് എടുത്തെങ്കിലും പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് ക്ഷേത്രക്കമ്മിറ്റിയും തെയ്യക്കോലം കെട്ടിയ ബൈജുവും ഏറ്റെടുത്തതോടെ കേസ് ഒത്തു തീർപ്പാക്കി

കണ്ണൂർ: ഉറഞ്ഞാടിയ തെയ്യം രണ്ടുപേരെ വെട്ടിപ്പരുക്കേൽപ്പിച്ചു. രൗദ്രഭാവത്തിലുള്ള കൈതച്ചാമുണ്ഡി തെയ്യമാണ് വഴിയരുകിൽ നിന്ന രണ്ടു പേരെ വെട്ടി്പരിക്കേൽപ്പിട്ടത്. മറ്റൊരാളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തു. ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാൽ ഈയ്‌ങ്കേയാട് വയൽത്തിറ മഹോത്സവത്തിനിടെയാണു സംഭവം.

സംഭവത്തേത്തുടർന്ന്, തെയ്യം കെട്ടിയ ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഒടുവിൽ നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കി. രൗദ്രഭാവത്തിലാകുന്ന കൈതച്ചാമുണ്ഡി തെയ്യം കൈത വെട്ടാൻ പോകുന്ന ചടങ്ങിനിടെയാണ് ആക്രമകാരിയായി മാറിയത്. ഈസമയം വഴിയരികിൽ ഫോണിൽ സംസാരിച്ചു നിന്നയാളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി തെയ്യം ചവിട്ടിപ്പൊട്ടിച്ചു. തുടർന്ന് വഴിയരികിലുണ്ടായിരുന്ന സുനിൽകുമാറിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. ഞരമ്പ് മുറിഞ്ഞനിലയിൽ സുനിൽകുമാറിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഉത്തമൻ എന്നയാളെയും വെട്ടിയെങ്കിലും പരുക്ക് സാരമുള്ളതല്ല.

സംഭവം അറിഞ്ഞെത്തിയ മുഴക്കുന്ന് എസ്‌ഐ: പി. രാജേഷ് കോലക്കാരൻ ബൈജുവിനെ കസ്റ്റഡിയിലെടുത്തു. കോലം അഴിച്ചശേഷമായിരുന്നു നടപടി. പിന്നീട് നടന്ന ഒത്തു തീർപ്പ് ചർച്ചയിൽ കേസ് പിൻവലിക്കുകയും ചെയ്തു. അതേസമയം തെയ്യം കെട്ടിയ ബൈജു മദ്യലഹരിയിലായിരുന്നെന്ന് ഒരുവിഭാഗം നാട്ടുകാർ ആരോപിച്ചു. തുടർന്ന്, തെയ്യക്കാരും നാട്ടുകാരുമായി വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.

തെയ്യത്തിന്റെ അക്രമത്തെ സിപിഎം പ്രവർത്തകർ ചോദ്യംചെയ്തു. തെയ്യം ഉറയുമ്പോൾ ചെയ്യുന്നതൊന്നും മനഃപൂർവമല്ലെന്നു കലാകാരന്മാരും ബിജെപി. പ്രവർത്തകരും വാദിച്ചു. രൗദ്രഭാവത്തിലുള്ള തെയ്യമാണു കൈതച്ചാമുണ്ഡിയെന്നും അതിനടുത്തു പോകരുതെന്നും കമ്മിറ്റിക്കാർ മൈക്കിലൂടെ മുന്നറിയിപ്പു നൽകിയിരുന്നതായി ചിലർ പറയുന്നു.

ഇതോടെ സിപിഎം-ബിജെപി. പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ബിജെപി. പ്രവർത്തകൻ പ്രസാദിനെ ആക്രമിച്ചതിനു കണ്ടാലറിയുന്ന മൂന്നുപേർക്കെതിരേ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. തെയ്യം ആളുകൾക്കു പിന്നാലെ പായുന്നതും വാളോങ്ങുന്നതും സ്ത്രീകളും കുട്ടികളുമടക്കം അലറിക്കരയുന്നതും വീഡിയോയിലുണ്ട്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് ക്ഷേത്രക്കമ്മിറ്റിയും തെയ്യക്കോലം കെട്ടിയ ബൈജുവും ഏറ്റെടുത്തതോടെയാണു സംഘർഷം അയഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP