Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുരുമ്പെടുത്ത ഫാൻ തലയിലേക്ക് തകർന്ന് വീണ് പ്രീതിയുടെ തലയും പുറവും തടിച്ചു വീർത്തു; തൊട്ടടുത്തിരുന്ന സഹപ്രവർത്തക ഇതു കണ്ട് ബോധം കെട്ടു; കാക്കനാട് കെ ബി പി എസിൽ ജീവനക്കാരെ പരിഭ്രാന്തിയിലാക്കിയ സംഭവം ഇങ്ങനെ

തുരുമ്പെടുത്ത ഫാൻ തലയിലേക്ക് തകർന്ന് വീണ് പ്രീതിയുടെ തലയും പുറവും തടിച്ചു വീർത്തു; തൊട്ടടുത്തിരുന്ന സഹപ്രവർത്തക ഇതു കണ്ട് ബോധം കെട്ടു; കാക്കനാട് കെ ബി പി എസിൽ ജീവനക്കാരെ പരിഭ്രാന്തിയിലാക്കിയ സംഭവം ഇങ്ങനെ

കൊച്ചി: കാക്കനാട് കെ ബി പി എസിൽ ജോലി ചെയ്യുന്നതിനിടയിൽ കൊല്ലം സ്വദേശിയായ പ്രീതയുടെ തലയിൽ തുരുമ്പെടുത്ത ഫാൻ വീണത് പരിഭ്രാന്തി പടർത്തി.

ഫാൻ വീണതിനെ തുടർന്നു പ്രീതിയുടെ തലയ്ക്കും പുറത്തും പരിക്കേറ്റു. കെ ബി പി എസ് ലോട്ടറി 'സെക്ഷനിലെ ജീവനക്കാരിയാണു പ്രീതി. പ്രീതിയുടെ തലയിൽ ഫാൻ ഒടിഞ്ഞു വീഴുന്നത് കണ്ടു തൊട്ടടുത്തിരുന്ന സഹപ്രവർത്തക ബോധം കെട്ടു വീണു.

ഇതോടെ ഓഫീസിലെ ജീവനക്കാർ പരിഭ്രാന്തരായി. ഫാൻ വീണതിനെ തുടർന്നു പ്രീതിയുടെ തലയും പുറവും തടിച്ചു വീർത്തു വന്നു. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു ദിവസത്തിനകം ലോട്ടറി സെക്ഷനിലെ എല്ലാ ഫാനുകളും മാറ്റി സ്ഥാപിക്കാമെന്ന് കെ ബി പിഎസ് മാനേജ്മെന്റ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP