Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാലക്കുടി ഫ്‌ലൈ ഓവറിന് കീഴിൽ മണിയുടെ സഹോദരന്റെ ഉപവാസം നാളെ രാവിലെ മുതൽ; അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങും

ചാലക്കുടി ഫ്‌ലൈ ഓവറിന് കീഴിൽ മണിയുടെ സഹോദരന്റെ ഉപവാസം നാളെ രാവിലെ മുതൽ; അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങും

തൃശൂർ: കലാഭവൻ മണിയുടെ മരണത്തിൽ അപാകതയുണ്ടെന്നും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും ആരോപിച്ച് മണിയുടെ കുടുംബം ഉപവാസ സമരത്തിന് ഒരുങ്ങുന്നു. ണിയൂടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ഫേസ്‌ബുക്കിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഇക്കാര്യത്തിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന് കീഴിൽ സൂചനാസമരം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സൂചനാ സമരമാണ് നടത്തുന്നത്. അന്വേഷണം മുന്നോട്ട് പോയില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരാവും നടത്തും. പുതിയ സർക്കാരിന്റെ ശ്രദ്ധയിലേക്ക് വിഷയം കൊണ്ടു വരാനാണ് മണിയുടെ കുടുംബം ശ്രമിക്കുന്നത്. മണി മരിച്ച് മൂന്ന് മാസം തികയുകയായിട്ടും അന്വേഷണത്തിന് പുരോഗതി ഉണ്ടായിട്ടില്ല.

ഹൈദരാബാദിലേക്ക് അയച്ചിട്ട് റിസൽട്ട് ഇതുവരെയും കിട്ടിയിട്ടില്ലെന്നും മണിയെ ജീവനു തുല്യം സ്‌നേഹിച്ചവരുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നതായും രാമകൃഷ്ണൻ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലെന്ന് നേരത്തെ തന്നെ കുടുംബം ആരോപിച്ചിരുന്നു.

മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണന്റെ പോസ്റ്റ് ഇങ്ങനെ

പ്രിയ സൂഹൃത്തുക്കളെ എന്റെ സഹോദരൻ അല്ല നമ്മുടെ സഹോദരൻ മരിച്ച് 3 മാസം തികയാൻ പോകുകയാണ് നാളിതുവരെയായി അന്വേഷണത്തിന്റെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഹൈദരാബാദിലേക്ക് അയച്ചിട്ട് റിസൾട്ട് ഇതുവരെയും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ കുടുംബാഗങ്ങൾ ഒരു ദിവസത്തെ സൂചന സമരം നടത്തുന്നു. ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന്റെ താഴെ ഈ വരുന്ന ശനിയാഴ്ച 28/5/2016 ന് രാവിലെ 7 മുതൽ വൈകീട്ട് 7 വരെ നടത്തുന്ന ഉപവാസ സമരത്തിന് മണിച്ചേട്ടനെ ജീവനു തുല്യം സ്‌നേഹിച്ച നിങ്ങളുടെ സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP