Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നുണപരിശോധനയിൽ ടി ഒ സൂരജിനെതിരെ തെളിവു ലഭിച്ചില്ല; കളമശേരി ഭൂമി തട്ടിപ്പു കേസിൽ സൂരജിനെ ബ്രയിൻ മാപ്പിങ്ങിന് വിധേയനാക്കാനൊരുങ്ങി സിബിഐ

നുണപരിശോധനയിൽ ടി ഒ സൂരജിനെതിരെ തെളിവു ലഭിച്ചില്ല; കളമശേരി ഭൂമി തട്ടിപ്പു കേസിൽ സൂരജിനെ ബ്രയിൻ മാപ്പിങ്ങിന് വിധേയനാക്കാനൊരുങ്ങി സിബിഐ

കൊച്ചി: കളമശേരി ഭൂമി തട്ടിപ്പു കേസിൽ മുൻ ലാൻഡ് റവന്യൂ കമ്മീഷണറായിരുന്ന ടി ഒ സൂരജിനെതിരെ തെളിവു ലഭിച്ചില്ലെന്നു സൂചന. സിബിഐ നുണപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഇയാളിൽ നിന്നു തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന റിപ്പോർട്ടാണു പുറത്തുവരുന്നത്.

ചെന്നൈയിലെ ലാബിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് വ്യാഴാഴ്ച കൊച്ചി സിബിഐ യൂണിറ്റിനു ലഭിക്കും. ഇതിനു ശേഷം ബ്രയിൻ മാപ്പിങ് ഉൾപ്പടെയുള്ള ശാസ്ത്രീയ പരിശോധനകൾക്ക് സൂരജിനെ വിധേയനാക്കാനും സിബിഐ ആലോചിക്കുന്നുണ്ട്.

12 ചോദ്യങ്ങളാണ് നുണപരിശോധനയിൽ സിബിഐ സൂരജിനോട് ചോദിച്ചത്. എന്നാൽ ഒന്നിലും കളമശേരി ഭൂമി തട്ടിപ്പു കേസിൽ സൂരജിന് ബന്ധമുണ്ടെന്നു കരുതുന്ന രീതിയിലുള്ള ഉത്തരം ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.

ഭൂമിയുടെ തണ്ടപ്പേർ റദ്ദ് ചെയ്യുന്നതടക്കം സൂരജ് സ്വീകരിച്ച നടപടികൾക്ക് പിന്നിൽ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടായിരുന്നോ എന്നാണ് അറിയേണ്ടിരുന്നത്. പന്ത്രണ്ട് ചോദ്യങ്ങളായിരുന്നു പോളിഗ്രാഫ് ടെസ്റ്റിൽ സൂരജിനോട് ചോദിച്ചത്. സലീം രാജുൾപ്പെടെയുള്ളവരെ തനിക്കറിയില്ലെന്നായിരുന്നു സൂരജിന്റെ മറുപടി. സൂരജ് പറഞ്ഞതൊക്കെ കളവാണെന്ന് തെളിയിക്കുന്നതൊന്നും പോളിഗ്രാഫ് ടെസ്റ്റിൽ കിട്ടിയില്ല. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ചെന്നെ ഫോറൻസിക് ലാബ് തയാറാക്കിയിരിക്കുന്നത്.

എന്നാൽ കളമശേരി ഭൂമിയിടപാടുപോലെ ഒരുപാട് നടപടിക്രമങ്ങളുള്ള കേസിൽ ഉദ്യോഗസ്ഥ പങ്കാളിത്തം പോളിഗ്രാഫിലൂടെ മാത്രം തെളിയിക്കാൻ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സാഹചര്യത്തെളിവുകളും രേഖകളുമാണ് പ്രധാനം. പോളിഗ്രാഫ് ടെസ്റ്റിന്റെ ഫലം കൈപ്പറ്റിയശേഷം തുടർനടപടിക്കാണ് ആലോചന.

നുണപരിശോധനയ്ക്ക് സൂരജ് സ്വയം തയാറാവുകയായിരുന്നു. സൂരജിന് തട്ടിപ്പിൽ പങ്കുണ്ടെന്ന് സിബിഐയ്ക്ക് തെളിവു ലഭിച്ചതിന് പിന്നാലെയാണ് പരിശോധനയ്ക്ക് സ്വയം തയാറായി ടി ഒ സൂരജ് മുന്നോട്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP