Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റുഖിയ ജമാലിനെ ഞാൻ മർദ്ദിച്ചിട്ടില്ല; എനിക്കും എന്റെ കൂട്ടുകാർക്കെതിരെയും കേസ് എടുപ്പിച്ച റുഖിയയുടെ പൊയ്മുഖം നിങ്ങൾ കാണണം; ഗ്രൂപ്പ് പോരിൽ ബലിയാടായി സസ്‌പെൻഡ് ചെയ്യപ്പെട്ട ജിയാസ് ജമാലിന്റെ സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളുമായി ഫേസ്‌ബുക്ക് പോസ്റ്റ്

റുഖിയ ജമാലിനെ ഞാൻ മർദ്ദിച്ചിട്ടില്ല; എനിക്കും എന്റെ കൂട്ടുകാർക്കെതിരെയും കേസ് എടുപ്പിച്ച റുഖിയയുടെ പൊയ്മുഖം നിങ്ങൾ കാണണം; ഗ്രൂപ്പ് പോരിൽ ബലിയാടായി സസ്‌പെൻഡ് ചെയ്യപ്പെട്ട ജിയാസ് ജമാലിന്റെ സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളുമായി ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കളമശേരിയിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമായതിനിടെ ഫേസ്‌ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ എ ഗ്രൂപ്പ് നേതാവിനെ ബലിയാടാക്കി സസ്പെൻഡ് ചെയ്തെന്ന് ആരോപണം ഉണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും, കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമായ ജിയാസ് ജമാലിനെയാണ് സസ്പെൻഡ് ചെയ്തത്. ജിയാസിനൊപ്പം മണ്ഡലം പ്രസിഡന്റ് അഷ്‌കർ പാനിയാപ്പള്ളിക്കും സസ്പെൻഷനുണ്ട്.

തികച്ചും, ഏകപക്ഷീയമാണ് ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദിന്റെ നടപടിയെന്ന് ജിയാസ് ജമാൽ ആരോപിച്ചിരുന്നു.നിലവിലെ നഗരസഭ ചെയർമാൻ ജെസി പീറ്ററെ പുറത്താക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നാണ് ആരോപണം. ഐഗ്രൂപ്പ് നേതാവും, കെപിസിസി അംഗവുമായ ജമാൽ മണക്കാടനും,നഗരസഭാ വികസനകാര്യ സമിതി അധ്യക്ഷയുമായ റുഖിയ ജമാലും അടക്കമുള്ളവർക്ക് ഒത്താശ ചെയ്യുകയാണ് നേതൃത്വമെന്ന പരാതിയും ജിയാസ് ജമാൽ ഉന്നയിച്ചിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിനെ ചൊല്ലി ശനിയാഴ്ച രാത്രി വിവാഹസൽക്കാര ഹാളിനോടുചേർന്നുണ്ടായ സംഘട്ടനത്തിൽ റുഖിയ ജമാലിനും സഹോദരനും പരിക്കേറ്റിരുന്നു. ഇതിൽ ജിയാസ് ജമാൽ ഉൾപ്പെടെ നാലുപേർക്കെതിരെ കളമശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. എഗ്രൂപ്പ് നേതാവും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ജിയാസ് ജമാലിന്റെ ഭാര്യയുടെ പരാതിയിൽ റുഖിയയുടെ ഭർത്താവ് കെപിസിസി അംഗം ജമാൽ മണക്കാടനും കണ്ടാലറിയാവുന്ന മറ്റ് ആറ് പേർക്കെതിരെയും കളമശേരി പൊലീസ് മറ്റൊരു കേസുമെടുത്തിട്ടുണ്ട്.

നഗരസഭ അധ്യക്ഷ സ്ഥാനം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന പേരിൽ ഐ ഗ്രൂപ്പിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനാണ് മർദ്ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കളമശേരിയിൽ എ -ഐ ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കുന്നതിന് പിന്നാലെയാണ് അക്രമം നടന്നത്.

എന്നാൽ അവിടെ നടന്ന അക്രമ സംഭവങ്ങളിൽ ജിയാസ് ജമാൽ പങ്കെടുത്തിട്ടില്ലെന്ന തെളിവുകൾ സഹിതമുള്ള സിസിടിവി ദൃശ്യങ്ങളടങ്ങിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിലൂടെ ജിയാസ് ജമാൽ പുറത്തുവിട്ടിരിക്കുന്നത്.

ജിയാസ് ജമാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ കാണാം

 

ഞാൻ റുഖിയ ജമാലിനെ മർദ്ദിച്ചെന്ന് കള്ള പരാതി കൊടുക്കുകയും സ്വാധീനമുപയോഗിച്ച് എനിക്കും എന്റെ കൂട്ടുകാർക്കെതിരെയും കേസ് എടുപ്പിക്കുകയും ചെയ്ത റുഖിയയുടെ പൊയ്മുഖം നിങ്ങൾ കാണണം.
കളമശ്ശേരി നഗരസഭ ചെയർപേഴ്‌സൺ കസേര സ്വപ്നം കണ്ട് നടക്കുന്ന ഇവർ അത് ലഭിക്കാതെ വന്നപ്പോൾ അക്രമവാസന പ്രകടിപ്പിച്ച് തുടങ്ങി...എന്നെ ഇല്ലായ്മ ചെയ്യാൻ ഈ സ്ത്രീയും കൂട്ടാളികളും ചേർന്ന് നടത്തുന്ന ഗൂഢാലോചനയിൽ എനിക്ക് എന്റെ ജീവൻ നഷ്ടപ്പെടാനും സാധ്യതയുണ്ട്...
ഇവരെയും കൂട്ടാളികളെയും സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുക...
എന്നെ ആക്രമിച്ച ഈ ക്രിമിനലുകൾക്കെതിരെ ശക്തമായ നിയനടപടികൾ സ്വീകരിക്കണമെന്ന് പൊലീസ് അധികാരികളോട് അഭ്യർത്ഥിക്കുന്നു...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP