Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാളികാവ് ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടയിൽ കടന്ന് പിടിച്ചവർക്കെതിരെ പരാതിയുമായി ഗായിക പൊലീസിൽ; ഷബാനയുടെ പരാതിയെ തുർന്ന് മിൻസാർ ഒളിവിൽ; റിമി ടോമിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ കൈയേറ്റ ശ്രമത്തിൽ നാടകീയ വഴിത്തിരിവ്

കാളികാവ് ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടയിൽ കടന്ന് പിടിച്ചവർക്കെതിരെ പരാതിയുമായി ഗായിക പൊലീസിൽ; ഷബാനയുടെ പരാതിയെ തുർന്ന് മിൻസാർ ഒളിവിൽ; റിമി ടോമിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ കൈയേറ്റ ശ്രമത്തിൽ നാടകീയ വഴിത്തിരിവ്

പരപ്പനങ്ങാടി : കാളികാവ് ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ ഗായികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പരപ്പനങ്ങാടി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. പ്രതി പരപ്പനങ്ങാടി അരയന്റെ പുരയ്ക്കൽ മിൻസാർ (30) ഒളിവിലാണ്. ഗാനമേളയ്ക്കിടെ സ്റ്റേജിൽ നിന്നു താഴേക്കിറങ്ങി പാടിക്കൊണ്ടിരിക്കെ യുവാവ് കൈക്ക് കയറിപ്പിടിച്ചെന്നു കാണിച്ചാണ് ഗായിക ഷബാന പരാതി നൽകിയത്.

റിമി ടോമിയുടെ പേരിൽ ഈ സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് ഷബാന പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 25നാണ് സംഭവം. പരപ്പനങ്ങാടിയിലെ ക്ഷേത്രത്തിലെ പരിപാടിക്കിടെ പരപ്പനങ്ങാടി സ്വദേശി മിൻസാർ തന്റെ കൈയിൽ ബലമായി കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് ശബാന ഫേസ്‌ബുക്ക് വീഡിയോയിൽ പറയുന്നു. അതിനെതിരെ താൻ പ്രതികരിക്കുകയാണ് ചെയ്തതെന്ന് ശബാന പറയുന്നു.

തന്നെ കയറിപ്പിടിച്ചയാൾക്കെതിരെ പരപ്പനങ്ങാടി സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. തന്നെ പോലെ സ്റ്റേജിലും പുറത്തും പാടുന്ന മറ്റൊരാൾക്കും ഇതുപോലെ സംഭവിക്കാതിരിക്കാനാണ് താൻ പ്രതികരിക്കരുതെന്നും ശബാന ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. അതേസമയം സംഭവത്തിലുള്ള ഗായിക റിമി ടോമിയാണെന്ന തരത്തിൽ വാർത്ത പ്രചരിച്ചതിനെതിരേ ഗായികയുടെ ഭർത്താവ് റോയ്സ് രംഗത്തുവന്നു.

'എനിക്കും ഈ വിഡിയോ ഒരാൾ അയച്ചു തന്നിരുന്നു. ആരാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് അറിയില്ല എന്നാണു പറഞ്ഞത്. മറ്റൊരാൾ അയച്ചതാണ് എന്നും പറഞ്ഞു. എനിക്ക് ഇപ്പോഴും ഈ വിഡിയോ കിട്ടുന്നുണ്ട്. ഒന്നുമാത്രം പറയാം, ആ വിഡിയോയിലുള്ളത് റിമിയല്ല. റിമി ആരെയും തല്ലിയിട്ടില്ലെന്നു മാത്രമല്ല, ഗാനമേളകളിൽ സ്റ്റേജിൽ നിന്നിറങ്ങി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പതിവും റിമിക്കില്ല.

നടക്കാത്തൊരു സംഭവത്തിലേക്കാണ് റിമിയുടെ പേര് വലിച്ചിഴയ്ക്കുന്നത്. നല്ല വിഷമമുണ്ട്. വിഡിയോ പ്രചരിപ്പിക്കുന്നവർക്ക് ഇതുകൊണ്ടെന്നാണ് ലാഭം എന്നും അറിയില്ല'. റോയ്‌സ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP