Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കൊച്ചിയിലെ കൽക്കി അവതാരം ഇടുക്കി സ്വദേശിനിയേയും പീഡിപ്പിച്ചു; കൊച്ചിയിലെ ഫ്‌ലാറ്റിൽ നിന്നും നിന്നും `കൽകി` യെ പൊലീസ് പിടികൂടിത് ഇന്നലെ; ലൈംഗിക പീഡനങ്ങൾക്ക് പുറമേ സാമ്പത്തിക തട്ടിപ്പിലും പ്രതി

കൊച്ചിയിലെ കൽക്കി അവതാരം ഇടുക്കി സ്വദേശിനിയേയും പീഡിപ്പിച്ചു; കൊച്ചിയിലെ ഫ്‌ലാറ്റിൽ നിന്നും നിന്നും `കൽകി` യെ പൊലീസ് പിടികൂടിത് ഇന്നലെ; ലൈംഗിക പീഡനങ്ങൾക്ക് പുറമേ സാമ്പത്തിക തട്ടിപ്പിലും പ്രതി

കോട്ടയം: പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കിയതിന് കൊച്ചിയിൽ പിടിയിലായ ഉണ്ണികൃഷ്ണൻ ഇടുക്കി സ്വദേശിയായ യുവതിയെയും പീഡിപ്പിച്ചതായി പൊലീസ്. യുവതി ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൽക്കി അവതാരമാണെന്ന് സ്വയം വിശേഷിപ്പിച്ച് പെൺകുട്ടികളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചു വന്ന തൃശൂർ ഏങ്ങണ്ടിയൂർ കല്ലുങ്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണനെ ബ്രഹ്മപുരത്തെ ഫ്‌ലാറ്റിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് പിടികൂടിയത്.

മൂന്നു യുവതികളെയും പൊലീസ് ഫ്‌ലാറ്റിൽ നിന്ന് പിടികൂടിയിരുന്നു. കൂടാതെ തോക്ക്, ഇരുതലമൂർച്ചയുള്ള കത്തി, മൊബൈൽ ഫോൺ, ലാപ് ടോപ്പ്, ഹോമകുണ്ഡം, പൂജസാമഗ്രികൾ എന്നിവ കണ്ടെടുത്തിരുന്നു. തുടർന്ന് കൂടുതൽ പേരെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ഇടുക്കിയിലെ യുവതിയുടെ പരാതിയുമായി ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലെത്തിയതും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതും.

ബ്രഹ്മപുരത്തെ ഫ്‌ലാറ്റിന് സമീപം വാടകയ്ക്ക് വീടെടുത്ത് ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസിക്കുകയായിരുന്നു. അയൽക്കാരോടെല്ലാം തങ്ങൾ ഭാര്യാഭർത്താക്കന്മാർ ആണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും വിവാഹിതനാണെന്ന സത്യം മറച്ചുവച്ചുമാണ് ഉണ്ണികൃഷ്ണൻ തന്നെ കൂടെ പാർപ്പിച്ചിരുന്നതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

ഉണ്ണികൃഷ്ണൻ പിടിയിലാകുമ്പോൾ ഒപ്പം ഫ്‌ളാറ്റിലുണ്ടായിരുന്നത് കോട്ടയം, കോഴിക്കോട്,കൊല്ലം സ്വദേശികളായ യുവതികളായിരുന്നു. എന്നാൽ പീഡിപ്പിച്ചതായി ഇവർക്ക് ആർക്കും പരാതിയില്ല. ഏതെങ്കിലും സ്വാധീനത്തിന് വഴങ്ങിയാണോ ഇവർ പരാതി നൽകാത്തത് എന്ന കാര്യം പരിശോധിക്കും. എന്നാൽ ഫ്‌ളാറ്റിൽ മൂന്നു യുവതികളെ രഹസ്യമായി പാർപ്പിച്ചിട്ടുണ്ടെന്നും ഒരു സ്ത്രീയെ വാടകവീട്ടിൽ താമസിപ്പിച്ച് ഭാര്യാഭർത്താക്കന്മാരായി കഴിയുന്നുണ്ടെന്നും കാണിച്ച് ഉണ്ണികൃഷ്ണന്റെ ഭാര്യ പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഫ്‌ലാറ്റിൽ താമസിക്കുന്ന കൊല്ലംകാരിയുടെ സഹോദര ഭാര്യയെ വിളിച്ചുവരുത്തി ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നും പരാതിയുണ്ട്. താൻ കൽക്കിയുടെ അവതാരമാണെന്നും പൂജ ചെയ്ത് ദോഷങ്ങളെല്ലാം അകറ്റുമെന്നും ഇയാൾ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഒരു പെൺകുട്ടിയുടെ സഹോദരനെയും ഭാര്യയെയും ഫ്‌ലാറ്റിൽ വിളിച്ചു വരുത്തി ഭർത്താവിന് അപമൃത്യു സംഭവിക്കുമെന്നും അത് ഒഴിവാക്കാൻ പൂജ നടത്തണമെന്നും ഇയാൾ പറഞ്ഞു. ഇതിനായി 1.73 ലക്ഷം രൂപ വാങ്ങിയതായും പൊലീസ് പറഞ്ഞു.

പ്ലസ് ടു യോഗ്യതയുള്ള ഉണ്ണികൃഷ്ണൻ അമേരിക്കയിൽ നിന്ന് ബിരുദമെടുത്ത ന്യൂറോളജിസ്റ്റാണെന്ന് പറഞ്ഞാണ് ഫ്‌ലാറ്റ് വാടകക്ക് എടുത്തത്. പുതുതായി തുടങ്ങുന്ന കമ്പനിയിലേക്കെന്നു പറഞ്ഞാണ് യുവതികളെ ഇയാൾ ഇവിടെ വിളിച്ചു വരുത്തിയതും പീഡനത്തിനിരയാക്കിയതും. വിസ തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ പേരാമംഗലം, വാടാനപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP