Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്കാദമിയിൽ അയാളും അംഗമാണെന്നത് അപമാനകരം; പുറത്താക്കാനുള്ള അധികാരം സർക്കാരിനാണ്; രാമലീലയ്‌ക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ചലച്ചിത്ര അക്കാദമി അംഗം ജി.പി രാമചന്ദ്രനെതിരെ കമൽ

അക്കാദമിയിൽ അയാളും അംഗമാണെന്നത് അപമാനകരം; പുറത്താക്കാനുള്ള അധികാരം സർക്കാരിനാണ്; രാമലീലയ്‌ക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ചലച്ചിത്ര അക്കാദമി അംഗം ജി.പി രാമചന്ദ്രനെതിരെ കമൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാ നിരൂപകനും ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടിവ് അംഗവുമായ ജി പി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും അക്കാദമി ചെയർമാനുമായ കമൽ രംഗത്ത്. റിലീസിംഗിനൊരുങ്ങുന്ന ദിലീപ് ചിത്രം 'രാമലീല' പ്രദർശിപ്പിച്ചാൽ തിയേറ്റർ തകർക്കുമെന്ന് രാമചന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. രാമലീല അശ്ലീല സിനിമയാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇതിനെതിരെ സിനിമാ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ രാമചന്ദ്രനെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് കമൽ രംഗത്തെത്തിയിരിക്കുന്നത്.

ജി.പി.രാമചന്ദ്രന്റെ ആ വിധ്വംസക പോസ്റ്റിൽഎല്ലാ ചലച്ചിത്ര പ്രവർത്തകരെയും പോലെ തന്റെ പ്രതിഷേധവും ,അമർഷവും രേഖപ്പെടുത്തുന്നതായി കമൽ പറഞ്ഞു. അക്കാദമി ചെയർമാൻ എന്ന നിലയിൽ ആ ജനറൽ കൗൺസിലിൽ അയാളും അംഗമാണ് എന്നത് തീർത്തും അപമാനകരമാണ്. ഈ കാര്യങ്ങൾ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും കമൽ പറഞ്ഞു.

ജനറൽ കൗൺസിൽ അംഗമായി രാമചന്ദ്രനെ നിശ്ചയിച്ചത് സർക്കാരാണ്. പുറത്താക്കാനുള്ള അധികാരം തനിക്കില്ല, സർക്കാരിനാണ് സർക്കാർ അത് ചെയ്യുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഫെഫ്ക്കയും, ഫിലിം ചേംബറും മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. അതിൽ നടപടി ഉണ്ടാവുമെന്ന് തന്നെയാണ് വിശ്വാസമെന്നും കമൽ വ്യക്തമാക്കി.

രാമലീലയുടെ നിർമ്മാതാവ് ടോമിചചൻ മുളകുപാടവും രാമചന്ദ്രന്റെ പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് അക്കാദമി ചെയർമാൻ കമലും രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP