Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

12 മുതൽ 16 വയസ്സുവരെ പ്രായമുള്ളവർ കുട്ടികളല്ലേ; കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനുള്ള ഓർഡിനൻസിൽ അതൃപ്തി പ്രകടിപ്പിച്ച് കമൽ ഹാസൻ

12 മുതൽ 16 വയസ്സുവരെ പ്രായമുള്ളവർ കുട്ടികളല്ലേ; കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനുള്ള ഓർഡിനൻസിൽ അതൃപ്തി പ്രകടിപ്പിച്ച് കമൽ ഹാസൻ

ചെന്നൈ: 12 മുതൽ 16 വയസ്സുവരെ പ്രായമുള്ളവർ കുട്ടികളല്ലേ.. എന്ന് കമൽ ഹാസൻ ചോദിക്കുന്നു. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനുള്ള ഓർഡിനൻസിൽ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് നടനും 'മക്കൾ നീതി മയ്യം' നേതാവുമായ കമൽഹാസൻ ആരാഞ്ഞത്.

ഓർഡിനൻസിലെ പ്രായം ചൂണ്ടിക്കാട്ടിയാണ് കമൽഹാസൻ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. 12 മുതൽ 16 വയസ്സുവരെ പ്രായമുള്ളവരും കുട്ടികളല്ലേ... 12 വയസുള്ളവരെപ്പോലെ തന്നെ അവരും കുട്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആൺകുട്ടികളെയും പെൺകുട്ടികളെയും വിനയം, സത്യസന്ധത തുടങ്ങിയ മൂല്യങ്ങളെ കുറിച്ചും കുടുംബത്തോടുള്ള ഉത്തരവാദിത്വത്തെ കുറിച്ചും പഠിപ്പിക്കുന്നു.

എന്നാൽ, ആൺകുട്ടികളോടുള്ള അമിത വാത്സല്യം മൂലം അവരെ എന്തും ചെയ്യാൻ അനുവദിക്കുന്നു. അവൻ ആൺകുട്ടി ആയതുകൊണ്ടു മാത്രമാണ് രക്ഷിതാക്കൾ ഇതെല്ലാം അനുവദിച്ചു കൊടുക്കുന്നതെന്നും കമൽഹാസൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP