Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അഴിമതിക്കു ഡിഗ്രിയില്ല; വലിപ്പം കൂടിയാലും കുറഞ്ഞാലും അഴിമതി അഴിമതി തന്നെയാണ്; അഴിമതി വിരുദ്ധതയുടെ പേരിൽ അധികാരത്തിലെത്തിയ സർക്കാരാണിത്'; കേരള കോൺഗ്രസിനോടുള്ള കോടിയേരിയുടെ മൃദുനിലപാടിനു മറുപടിയുമായി കാനം രാജേന്ദ്രൻ

'അഴിമതിക്കു ഡിഗ്രിയില്ല; വലിപ്പം കൂടിയാലും കുറഞ്ഞാലും അഴിമതി അഴിമതി തന്നെയാണ്; അഴിമതി വിരുദ്ധതയുടെ പേരിൽ അധികാരത്തിലെത്തിയ സർക്കാരാണിത്'; കേരള കോൺഗ്രസിനോടുള്ള കോടിയേരിയുടെ മൃദുനിലപാടിനു മറുപടിയുമായി കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എം.മാണിയോടും കേരള കോൺഗ്രസിനോടുമുള്ള സമീപനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃദുനിലപാടിനു മറുപടിയുമായി സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ. അഴിമതിക്കു വലിപ്പച്ചെറുപ്പമില്ലെന്നും ഇത്തരം പ്രസ്താവനകളിലൂടെ അഴിമതിവിരുദ്ധ പോരാട്ടം ദുർബലപ്പെടുത്തരുതെന്നും കാനം ആവശ്യപ്പെട്ടു.

അഴിമതിക്കു ഡിഗ്രിയില്ല. വലിപ്പം കൂടിയാലും കുറഞ്ഞാലും അഴിമതി അഴിമതി തന്നെയാണ്. അഴിമതി വിരുദ്ധതയുടെ പേരിൽ അധികാരത്തിലെത്തിയ സർക്കാരാണിത്. ഇത്തരം പ്രസ്താവനകളിലൂടെ അഴിമതിവിരുദ്ധ പോരാട്ടം ദുർബലപ്പെടുത്തരുത്- കാനം പറഞ്ഞു. സിപിഐ നിഴൽയുദ്ധം നടത്താറില്ലെന്നും കാര്യങ്ങൾ നേരിട്ടു പറഞ്ഞാണ് ശീലമെന്നും കാനം വ്യക്തമാക്കി.

കോൺഗ്രസിനേക്കാൾ അഴിമതിക്കാരല്ല, കേരള കോൺഗ്രസെന്നായിരുന്നു കോടിയേരിയുടെ പരാമർശം. കോൺഗ്രസിനോടുള്ള നയമല്ല കേരള കോൺഗ്രസിനോടുള്ളത്. കോൺഗ്രസുമായി കൂട്ടുകെട്ട് അസാധ്യമാണ്. ആ മുന്നണിയുമായി രാഷ്ട്രീയപരമായി യോജിപ്പില്ല. യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

സിപിഐ നിഴൽയുദ്ധം നടത്തുകയാണ്. തർക്കങ്ങളുണ്ടെങ്കിൽ നേരിട്ടു പറയുകയാണ് വേണ്ടത്. മാണി എൽഡിഎഫിലേക്കു വരുമെന്നു പറഞ്ഞിട്ടില്ല. ചർച്ചയുടെ പ്രസക്തി അദ്ദേഹം താത്പര്യമറിയിച്ചാൽ മാത്രമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP