Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗീതാ ഗോപിനാഥ് എൽഡിഎഫിന്റെ ഉപദേഷ്ടാവല്ല, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്; എൽഡിഎഫിന്റെ നയമാണ് കേരളത്തിൽ നടപ്പിലാക്കുക; ജനയുഗത്തിലെ എഡിറ്റോറിയലിന് പിന്നാലെ ഗീതയുടെ ഉപദേശം തള്ളി കാനം രാജേന്ദ്രനും

ഗീതാ ഗോപിനാഥ് എൽഡിഎഫിന്റെ ഉപദേഷ്ടാവല്ല, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്; എൽഡിഎഫിന്റെ നയമാണ് കേരളത്തിൽ നടപ്പിലാക്കുക; ജനയുഗത്തിലെ എഡിറ്റോറിയലിന് പിന്നാലെ ഗീതയുടെ ഉപദേശം തള്ളി കാനം രാജേന്ദ്രനും

തിരുവനന്തപുരം: കോവൂർ കുഞ്ഞുമോൻ എംഎൽഎയ്ക്കും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥിനുമെതിരെ നിലപാട് വ്യക്തമാക്കി സിപിഐ. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇരുവർക്കുമെതിരായ നിലപാട് അറിയിച്ചത്. കോവൂർ കുഞ്ഞുമോൻ ഇടതുമന്ത്രിസഭയിലെ മന്ത്രിയാകുമെന്നുള്ളത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് കാനം പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ നടക്കേണ്ടത് മാധ്യമങ്ങളിലൂടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗീതാഗോപിനാഥ് എൽഡിഎഫിന്റെ ഉദേശകയല്ലെന്നും കാനം തുറന്നടിച്ചു. സർക്കാർ നടപ്പാക്കുന്നത് ഇടതുമുന്നണിയുടെ തീരുമാനങ്ങളാണെന്നു പറഞ്ഞ കാനം, ഗീതാ ഗോപിനാഥിന്റെ ഉപദേശങ്ങൾ സ്വീകരിക്കണോയെന്ന് ബന്ധപ്പെട്ടവർ തീരുമാനിക്കട്ടെയന്നും വ്യക്തമാക്കി. നേരത്തെ ഗീതാ ഗോപിനാഥിനെ വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം രംഗത്തെത്തിയിരുന്നു. ഗീതാ ഗോപിനാഥിന്റെ ഉപദേശങ്ങൾ അതേപടി അനുസരിക്കരുതെന്നാണ് ജനയുഗം നിർദ്ദേശിച്ചിരിക്കുന്നത്. ഗീതാ ഗോപിനാഥിന്റെ പല പദ്ധതികളും പാശ്ചാത്യ രാഷ്ട്രങ്ങളുടെ ചെലവുചുരുക്കൽ നയങ്ങളുടെ തനിയാവർത്തനമാണെന്നും സിപിഐ കുറ്റപ്പെടുത്തുന്നു.

ഗീത ചില മാധ്യമങ്ങൾക്ക് നൽകിയ അനൗപചാരിക സംഭാഷണത്തിലെ സൂചനകൾ കേരള സർക്കാരിന്റെ സാമ്പത്തീക നയത്തിൽ സ്വാധീനം ചെലുത്തുന്നവയാണെങ്കിൽ ആശങ്കാജനകമാണെന്നാണ് ജനയുഗം എഴുതിയ മുഖപ്രസംഗത്തിൽ പരാമർശിക്കുന്നത്. സംസ്ഥാനത്തെ പ്രതിസന്ധിക്ക് ജിഎസ്ടിയെ പഴിക്കേണ്ടെന്ന് ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടിരുന്നു ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ലോക കേരളസഭയിൽ സംസ്ഥാനത്തിന്റെ സംസ്ഥാനത്തിന്റെ സാമ്പത്തീക വളർച്ചയിലും വികസനത്തിലുംഇവർ പ്രകടിപ്പിക്കുന്ന താത്പര്യവും വിദേശ നിക്ഷേപം കൊണ്ടുവരുന്നതിൽ കാണിക്കുന്ന ഉത്സാഹവും പ്രശംസനീയമാണെന്നും പത്രം കുറിക്കുന്നു.

എന്നാൽ സർക്കാർ തലത്തിൽ നടക്കുന്ന അനാവശ്യ ധൂർത്തും അനാവശ്യ ചെലവുകൾ നിയന്ത്രിക്കണമെന്നതിലും രണ്ട് പക്ഷമുണ്ടാവാൻ ഇടയില്ലെങ്കിലും നിർദ്ദിഷ്ട ചെലവുചുരുക്കൽ ഗ്രീസും സ്പെയിനുമടക്കം പാശ്ചാത്യ രാഷ്ട്രങ്ങളുടെ ചെലവുചുരുക്കൽ നയങ്ങളുടെ തനിയാവർത്തനമാകാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് ജനയുഗം പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP