Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

മാണിയുടെ അഴിമത്തിക്കെതിരെ നടത്തിയ പ്രസംഗം വേഗം മറക്കാൻ കഴിയില്ല; മാണിയെ ഇടത് മുന്നണിയിൽ എത്തിക്കാനുള്ള ഏത് നീക്കത്തെയും എതിർക്കും; മാണിക്കെതിരെ നിലപാട് കടുപ്പിച്ച് കാനം രാജേന്ദ്രൻ

മാണിയുടെ അഴിമത്തിക്കെതിരെ നടത്തിയ പ്രസംഗം വേഗം മറക്കാൻ കഴിയില്ല; മാണിയെ ഇടത് മുന്നണിയിൽ എത്തിക്കാനുള്ള ഏത് നീക്കത്തെയും എതിർക്കും; മാണിക്കെതിരെ നിലപാട് കടുപ്പിച്ച് കാനം രാജേന്ദ്രൻ

കെ.എം. മാണിയെ ഇടത് മുന്നണിയിലേക്ക് എത്തിക്കാനുള്ള നീക്കം സജീവമാണെന്ന വാർത്തകൾ പുറത്ത് വരുന്നതിനിടെ മാണിക്കെതിരെ നിലപാട് കടുപ്പിച്ച് കാനം രാജേന്ദ്രൻ രംഗത്തെത്തി. മാണിയെ ഇടത് മുന്നണിയിൽ എത്തിക്കാനുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്നുമാണ് കാനം വ്യക്തമാക്കിയത്. ഇതിന് മുമ്പും സിപിഐ സംസ്ഥാന സെക്രട്ടറി കൂടിയായ കാനം മാണിയുടെ ഇടത് പ്രവേശനത്ത് എതിർത്ത് രംഗത്തെത്തിയിരുന്നു.

മാണി അഴിമതിക്കെതിരെ നടത്തിയ പ്രസംഗങ്ങൾ മറക്കാൻ സമയമായിട്ടില്ലെന്നും മാണിയുടെ എൽഡിഎഫ് പ്രവേശനനീക്കത്തിൽ അപകടമുണ്ടെന്ന് സംശയിക്കണമെന്നുമാണ് കാനത്തിന്റെ അഭിപ്രായം. മാത്രമല്ല ഇടത് ആശയങ്ങളുമായി യോജിക്കുന്നവരെയാണ് മുന്നണിക്ക് ആവശ്യമെന്നും അദ്ദേഹം അറിയിച്ചു.വിഷയം ഇടതുമുന്നണിയിൽ ചർച്ചയ്ക്കു വന്നാൽ വേണ്ടെന്ന നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP