Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഞ്ചിക്കോട് കോച്ച്ഫാക്ടറി മരവിപ്പിച്ച നടപടിയിൽ പ്രധാനമന്ത്രി ഇടപെടണം; ഡൽഹിയിൽ ഇടത് എംപിമാർ പ്രതിഷേധിച്ചു

കഞ്ചിക്കോട് കോച്ച്ഫാക്ടറി മരവിപ്പിച്ച നടപടിയിൽ പ്രധാനമന്ത്രി ഇടപെടണം; ഡൽഹിയിൽ ഇടത് എംപിമാർ പ്രതിഷേധിച്ചു

ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടത് പക്ഷ എംപിമാർ പ്രതിഷേധം നടത്തി. പ്രധാനമന്ത്രി ഇതിൽ അടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കേട്ടുകേൾവിയില്ലാത്ത വിവേചനമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൽഡിഎഫ് എംപിമാർ റെയിൽഭവനു മുമ്പിൽനടത്തിയ പ്രതിഷേധധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.

ഇന്ത്യയിൽ റെയിൽവേ കോച്ചുകളുടെ ആവശ്യമില്ലെന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ കോച്ചുകളുടെ ആവശ്യത്തെക്കുറിച്ച് അറിയണമെങ്കിൽ കേരളത്തിലേക്ക് വരണം. പൊട്ടിപ്പൊളിഞ്ഞ കോച്ചുകളാണ് കേരളത്തിൽ ഓടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി എൽ.ഡി.എഫ് എംപിമാർ ഡൽഹി റെയിൽവേ ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയിൽവേ കോച്ച് നിർമ്മാണത്തിന് നിലവിലെ ഫാക്ടറികൾ മതിയെന്ന് ചൂണ്ടിക്കാട്ടിയാണ് റെയിൽവേ മന്ത്രാലയം കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാൻ നീക്കം നടത്തിയത്. ഇത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. പദ്ധതി ഉപേക്ഷിക്കരുതെന്ന് കാട്ടി മുഖ്യമന്ത്രി റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചിരുന്നു. എന്നാൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും റെയിൽവേ വികസനത്തിന് കേരളം തടസം നിൽക്കുന്നുവെന്നുമായിരുന്നു ഗോയലിന്റെ മറുപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP