Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരക്ഷാ ക്രമീകരണങ്ങളില്ലാതെ താൽകാലിക ബോട്ട് ജെട്ടി; ഫോട്ടോയിൽ പതിയാൻ എല്ലാവരും കൂടി തള്ളി കയറിയപ്പോൾ പലക തകർന്ന് മന്ത്രി ജലാശയത്തിലേക്ക് മറിഞ്ഞു; സുരക്ഷാ ഉദ്യോഗസ്ഥർ താങ്ങിയെടുത്തതിനാൽ വെള്ളം കുടിക്കാതെ എംഎം മണി; ഇനി ഉദ്ഘാടന വേദികളിൽ മന്ത്രിയെത്തുന്നതിന് മുമ്പ് സുരക്ഷാ പരിശോധനയും

സുരക്ഷാ ക്രമീകരണങ്ങളില്ലാതെ താൽകാലിക ബോട്ട് ജെട്ടി; ഫോട്ടോയിൽ പതിയാൻ എല്ലാവരും കൂടി തള്ളി കയറിയപ്പോൾ പലക തകർന്ന് മന്ത്രി ജലാശയത്തിലേക്ക് മറിഞ്ഞു; സുരക്ഷാ ഉദ്യോഗസ്ഥർ താങ്ങിയെടുത്തതിനാൽ വെള്ളം കുടിക്കാതെ എംഎം മണി; ഇനി ഉദ്ഘാടന വേദികളിൽ മന്ത്രിയെത്തുന്നതിന് മുമ്പ് സുരക്ഷാ പരിശോധനയും

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: കുണ്ടള ജലാശയത്തിൽ ഉദ്ഘാടനചടങ്ങിനിടെ മന്ത്രി എം.എം.മണി കയറിയ താത്കാലിക ബോട്ടുജെട്ടി തകർന്ന സംഭവത്തിൽ ഉന്നത തല അന്വേഷണം നടത്തും. മന്ത്രിയും സംഘവും ജലാശയത്തിൽ വീഴാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഇത്തരം താൽകാലിക ഉദ്ഘാടന പന്തലുകളുടെ സുരക്ഷ ഇനി പൊലീസ് ഉറപ്പുവരുത്തും. അതിന് ശേഷം മാത്രമേ മന്ത്രിമാരെ ഇത്തരം വേദികളിൽ കയറാൻ അനുവദിക്കൂ.

വെള്ളിയാഴ്ച ഉച്ചയ്ക്ക് കുണ്ടള ജലാശയത്തിലാണ് സംഭവം. സഞ്ചാരികൾക്കായി പുതുതായി ആരംഭിച്ച സൗരോർജബോട്ടുകളുടെ ഉദ്ഘാടനത്തിനായി എത്തിയ മന്ത്രി ജലാശയത്തിൽ താത്കാലികമായുണ്ടാക്കിയ ബോട്ടുജെട്ടിയിൽ കയറി നാട മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പലക തകർന്ന് വെള്ളത്തിലേക്ക് വീഴാനൊരുങ്ങിയ മന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥർ താങ്ങിയെടുത്ത് കരക്കെത്തിച്ചു. മന്ത്രിക്കൊപ്പം കൂടുതൽപേർ കയറിയതിനെ തുടർന്നാണ് ബോട്ടുജെട്ടി തകർന്നത്. ഇത്തരം സാഹചര്യവും ഇനി അനുവദിക്കില്ല.

ഈ സമയം മന്ത്രി മുട്ടുവരെ വെള്ളത്തിൽ താഴ്ന്നു. പിന്നീട് മറ്റൊരിടത്ത് സോളാർ ബോട്ട് എത്തിച്ച് ഉദ്ഘാടനം നടത്തി. ഇതിനുശേഷം ബോട്ടിൽ ജലാശയത്തിലൂടെ യാത്ര നടത്തിയാണ് മന്ത്രി മടങ്ങിയത്. എസ്.രാജേന്ദ്രൻ എംഎ‍ൽഎ., വൈദ്യുതി വകുപ്പ് ഡയറക്ടർ കെ.ജെ.ജോസ്, ഡെപ്യൂട്ടി എൻജിനീയർ എ.ഷാനവാസ്, എക്സി. എൻജിനീയർ ബിജു പി.എൻ., സിപിഎം. കെ.കെ.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

ശബ്ദമലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് കുതിരശക്തി കുറഞ്ഞ രണ്ടു സൗരോർജബോട്ടുകൾ വൈദ്യുതിവകുപ്പിനു കീഴിലുള്ള ഹൈഡൽ ടൂറിസം ഇറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP