Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് കോടിയേരി; പ്രവർത്തകർ പ്രതിയായാൽ കർശന നടപടിയെന്ന് സിപിഎം സെക്രട്ടരി; കണ്ണൂരിൽ ബുധാനാഴ്ച സർവ്വ കക്ഷി സമാധാന യോഗം വിളിച്ച് സർക്കാർ; മന്ത്രി ബാലൻ പങ്കെടുക്കും

യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് കോടിയേരി; പ്രവർത്തകർ പ്രതിയായാൽ കർശന നടപടിയെന്ന് സിപിഎം സെക്രട്ടരി; കണ്ണൂരിൽ ബുധാനാഴ്ച സർവ്വ കക്ഷി സമാധാന യോഗം വിളിച്ച് സർക്കാർ; മന്ത്രി ബാലൻ പങ്കെടുക്കും

തിരുവനന്തപും: ഷുഹൈബ് കൊലയെ തുടർന്നുള്ള സംഭവ വികാസങ്ങളെ തുടർന്ന് കണ്ണൂരിൽ ബുധനാഴ്ച സമാധാനയോഗം ചേരും കലക്ടേറ്റിൽ രാവിലെ 10.30 ന് ചേരുന്ന യോഗത്തിൽ മന്ത്രി എ.കെ. ബാലൻ പങ്കെടുക്കും.

അതിനിടെ കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് കോടിയേരി ബാലകൃഷ്ണൻ വീണ്ടും രംഗത്തു വന്നു. യഥാർഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഏതെങ്കിലും സിപിഎം പ്രവർത്തകന് കൊലപാതകത്തിൽ ബന്ധുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കോടിയേരി ഫേസ്‌ബുക്കിൽ കുറിച്ചു.

പാർട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതല്ല ഷുഹൈബ് വധമെന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചിരുന്നു. അക്രമങ്ങളും കൊലപാതകങ്ങളും നടത്തരുതെന്നാണ് സിപിഎം നിലപാട്. അതിന് വിരുദ്ധമായി പാർട്ടി അംഗങ്ങളിൽ ആർക്കെങ്കിലും കൊലപാതകവുമായി ബന്ധമുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കേസിലെ യഥാർഥ പ്രതികളെ പൊലീസ് കണ്ടെത്തട്ടേയെന്നും കോടിയേരി ഞായാറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP